‘
വിശദീകരണക്കുറിപ്പ്എറണാകുളം-അങ്കമാലി അതിരൂപതയിൽ വി. കുർബാനയുടെ ഏകീകൃത അർപ്പണരീതി ഇനിയും നടപ്പിലാക്കാത്തതുമൂലം അജപാലനപരമായ ചില പ്രശ്നങ്ങൾ ഉരുത്തിരിയു കയും അവയുടെ പശ്ചാത്തലത്തിൽ അസത്യപ്രചരണങ്ങൾ നടക്കുകയും ചെയ്യുന്നതിനാ ലാണ് ഈ വിശദീകരണക്കുറിപ്പു നൽകുന്നത്.
എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖകുർബാന തുടരാനുള്ള അനുവാദം പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ആർച്ചുബിഷപ്പ് ആൻറണി കരിയിൽ പിതാവിനു നൽകിയിരുന്നു എന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2021 ജൂലൈ മൂന്നാം തിയതി സീറോമലബാർ സഭാംഗങ്ങൾക്കായി എഴുതിയ കത്തിൽ “പുതിയ റാസകുർബാന തക്സ് അംഗീകരിക്കുന്ന ഈ അവസരത്തിൽ സഭയുടെ ഉപരിനന്മയും ഐക്യവും ലക്ഷ്യം വച്ചുകൊണ്ടു പരിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതി ഉടനടി നടപ്പിലാക്കാൻ എല്ലാ വൈദികരെയും സമർപ്പിതരെയും അല്ലായ വിശ്വാസികളെയും ആഹ്വാനം ചെയ്യുകയുണ്ടായി. 2021 ജൂൺ 9ന് പരിശുദ്ധ സിംഹാസനം പുതിയ തക്സ് അംഗീകരിച്ചപ്പോൾ വ്യക്തമായ മാർഗ്ഗരേഖയും നൽകി.
എറണാകുളം-അങ്കമാലി അതിരൂപതയിൽ സിനഡുതീരുമാനപ്രകാരമുള്ള ഏകീകൃത അർ പണരീതി നടപ്പിലാക്കുന്നതിലെ ബുദ്ധിമുട്ടുകൾ ആർച്ചുബിഷപ്പ് ആൻറണി കരിയിൽ പി താവു മാർപ്പാപ്പയുടെയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിന്റെയും ശ്രദ്ധയിൽ പ്പെടുത്തി. അതിനെത്തുടർന്നു, സിനഡുതീരുമാനം ഉടൻ നടപ്പിലാക്കാൻ കഴിയാത്ത പള്ളി കൾക്കു ഒഴിവു (dispensation) നൽകാൻ അനുവാദം നൽകിക്കൊണ്ട് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം കരിയിൽ പിതാവിന് കത്തുനൽകുകയും ചെയ്തു. എന്നാൽ പരിശുദ്ധ സിംഹാസനത്തിൽനിന്നു നൽകിയ നിർദേശത്തിന് വിരുദ്ധമായാണ് കരിയിൽ പിതാവ് എറണാകുളം-അങ്കമാലി അതിരൂപതക്കു മുഴുവനുമായി വി. കുർബാന യുടെ ഏകീകൃത അർപ്പണരീതിയിൽ നിന്നു ഒഴിവുനൽകിക്കൊണ്ട് സർക്കുലർ നൽകിയത്. തെറ്റായി നൽകപ്പെട്ട ഈ സർക്കുലറിന്റെ അടിസ്ഥാനത്തിലാണ് മറ്റ് അവകാശവാദങ്ങളും അസത്യപ്രഘോഷണങ്ങളും രൂപംകൊണ്ടിരിക്കുന്നത്.ഈ സാഹചര്യത്തിൽ, പരിശുദ്ധ സിംഹാസനം കരിയിൽ പിതാവിനു നൽകിയ കത്തും ഈ കത്തിനെ തെറ്റായി വ്യാഖ്യാനിച്ചു കരിയിൽ പിതാവ് നൽകിയ സർക്കുലറും ഈ വിഷയത്തിൽ റോമിൽനിന്നു തുടർന്നുവന്ന കത്തുകളും അവയുടെ മലയാള പരിഭാഷ യോടൊപ്പം നൽകുകയാണ്. ഈ കത്തുകളിൽ ചിലതു നേരത്തെ പ്രസിദ്ധീകരി ച്ചിട്ടുള്ളവയാണെങ്കിലും വസ്തുതകളുടെ വ്യക്തതയ്ക്കുവേണ്ടി ഇവ ഒരുമിച്ചു നൽകുന്നു.
20.09.2022