പൗരോഹിത്യത്തിന്റെ അധികാരത്തിലും വെഞ്ചരിപ്പിന്റെ ശക്തിയിലും ആഴമായ വിശ്വാസമില്ലാത്തവർക്കുവേണ്ടിയാണ് ഈ അനുഭവം എഴുതുന്നത്. നീലഗിരി ജില്ലയിലെ കപ്പാല എന്ന സ്ഥലത്ത് മെയിൻറോഡിൽനിന്ന് ഒന്നര കിലോമീറ്റർ അകലെ എനിക്ക് കുറച്ച് കൃഷിസ്ഥലമുണ്ട്. ആ സ്ഥലത്തേക്ക് ചെറിയ നടപ്പുവഴി മാത്രമേയുള്ളൂ. വാഹനം വരാവുന്ന റോഡിനായി അഞ്ചുവർഷമായി ഞാൻ ശ്രമിക്കുന്നു. ഏഴു വ്യക്തികളുടെ വയലിൽ കൂടിയാണ് വഴി കടന്നുപോകുന്നത്. റോഡ് വെട്ടാൻ അവരുമായി പലവട്ടം കൂടിയാലോചനകൾ നടത്തിയെങ്കിലും സാധിച്ചില്ല. റോഡ് എല്ലാവർക്കും പ്രയോജനപ്പെടുന്നതാണെങ്കിലും സ്ഥലം വിട്ടുതരാനോ ചെലവ് വഹിക്കാനോ ആരും തയാറായിരുന്നില്ല. ഈ സമയത്താണ് 2011 ജനുവരിയിൽ ഞാൻ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ ആദ്യവെള്ളിയാഴ്ച കൺവൻഷന് പോകാനിടയായത്. അ ന്നവിടെ രണ്ട് സാക്ഷ്യങ്ങൾ കേട്ടു.

മണ്ണ് വെഞ്ചരിച്ച് ഇട്ടപ്പോൾ ഭൂമിയുടെ വില്പനയുടെ തടസവും വഴിയുടെ തടസവും മാറി എന്നതായിരുന്നു സാക്ഷ്യം. അപ്പോൾ എന്റെ വഴിയുടെ പ്രശ്‌നം മനസിലേക്കു വന്നു. ഞാൻ വീട്ടിൽവന്ന് കുറച്ച് മണ്ണുമായി പ്രാർത്ഥിച്ചൊരുങ്ങി പിറ്റേമാസത്തെ ആദ്യവെള്ളിയാഴ്ച കൺവൻഷന് പോയി. അവിടുന്ന് മണ്ണ് വെഞ്ചരിച്ചു കൊണ്ടുവന്ന് റോഡ് കടന്നുപോകുന്നതിലൂടെയെല്ലാം വിശ്വാസപ്രമാണം ചൊല്ലിക്കൊണ്ട് ഇട്ടു. ഇതിന് എന്തായാലും ഫലം കാണുമെന്ന പ്രത്യാശയോടുകൂടി കാത്തിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോൾ വെഞ്ചരിപ്പിന്റെ ശക്തി പ്രകടമാകാൻ തുടങ്ങി. റോഡ് വെട്ടാൻ ശക്തമായ എതിർപ്പു കാണിച്ച രണ്ട് തമിഴ് സഹോദരന്മാരുടെ ഭൂമി അവർക്ക് പെട്ടെന്ന് വില്‌ക്കേണ്ടിവന്നു. അത് വാങ്ങിയ ആൾ റോഡ് ആവശ്യമാ ണെന്ന് ചിന്തിക്കുന്ന വ്യക്തിയായിരുന്നു. ബാക്കിയുള്ളവരുടെ മനസിന് ദൈവം മാറ്റം വരുത്തും എന്ന പ്രത്യാശയിൽ ഞാൻ പ്രാർത്ഥനയോടെ കാത്തിരുന്നു. രണ്ടുമാസം കഴിഞ്ഞപ്പോൾ വഴി വെട്ടുന്നതിന് തടസം നിന്ന രണ്ട് കുടുംബങ്ങൾക്ക് അവരുടെ നിലപാട് മാറ്റി ചിന്തിക്കേണ്ട അവസരം വന്നു. ഒരാളെ രോഗംമൂലം റോഡിൽ എത്തിക്കാൻ കുടുംബക്കാർക്ക് വളരെ കഷ്ടപ്പെടേണ്ടിവന്നു.

ആശുപത്രിയിൽനിന്ന് സുഖം പ്രാപിച്ച് തിരിച്ചുവന്ന ആ വ്യക്തിയെ ഞാൻ സന്ദർശിച്ചപ്പോൾ എന്തായാലും റോഡ് വെട്ടണമെന്ന മറുപടിയാണ് എനിക്ക് ലഭിച്ചത്. മറ്റേയാൾക്കും ഇതുപോലെ ഒരവസ്ഥ ഉണ്ടായി. ഉടനെതന്നെ റോഡ് വെ ട്ടാൻ രണ്ടുപേരും സമ്മതം തന്നു. ദൈവത്തിന്റെ ശക്തമായ ഇടപെടൽ എനിക്ക് നന്നായി കാണാമായിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോൾ എല്ലാ വ്യക്തികളും റോഡ് വെട്ടുന്നതിനായി സമ്മതവും സഹായവും വാഗ്ദാനം ചെയ്തു. 2013 ഒക്‌ടോ ബർ മാസത്തോടെ റോഡിന്റെ പണി പൂർത്തിയായി. വളരെയധികം കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ രണ്ടു മെയിൻ റോഡുകളെ ബന്ധിപ്പിക്കുന്ന ഒരു വഴിയായി ഇ പ്പോഴത് മാറി.

ഇത് വായിക്കുന്ന സു ഹൃത്തേ, പ്രാർത്ഥനയിൽ ക്ഷമയോടെ, പ്രത്യാശയോടെ കാത്തിരിക്കുക. ദൈവത്തിന്റെ അനുഗ്രഹങ്ങളും ഇടപെടലുകളും തിരിച്ചറിയുവാൻ കഴിവുള്ളവരായിരിക്കുക.

യോഹന്നാൻ കാവനമാലിൽ

നിങ്ങൾ വിട്ടുപോയത്