അഗ്നിയിൽ സ്ഫുടം ചെയ്ത ആത്മാവുള്ളവൾ,

പൊള്ളുന്ന ഉള്ളം തിരുവസ്ത്രത്താൽ മറച്ച്,

കണ്ണുകളിൽ പ്രകാശവും അധരത്തിൽ മന്ദസ്മിതവുമായി,

ദൈവത്തിൻ കരം പിടിച്ച് യാത്ര ചെയ്യുന്നവൾ.

ഹൃദയത്തിലേൽക്കുന്ന മുറിവുകളെ,കൂപ്പു കരങ്ങളാൽ പൊതിഞ്ഞു പിടിക്കുന്നവൾ, ചിതറിയ മനസ്സിന്റെ വിഭ്രാന്തികളെ, പരംപൊരുളിൻ മുന്നിൽ മാത്രം സമർപ്പിക്കുന്നവൾ.

രോഗപീഡകളാൽ തളർന്ന ശരീരം,ദൈവ തൃക്കാൽക്കൽ പ്രാർത്ഥനാമാല്യമാക്കിയവൾ,ചങ്കുപൊടിയുന്ന നൊമ്പരങ്ങളിലും,ചുറ്റിലുമൊരാശ്വാസം തേടാത്തവൾ.

കരളുലയ്ക്കുന്ന കദനങ്ങളിലും,കാൽ പതറാതെ മനമിടറാതെ,ജപമാലമണികളാൽ ക്രൂശിതന്റെയമ്മതൻ,നിഴൽപ്പാടുകളിൽ അഭയം കണ്ടെത്തുന്നവൾ.

രാത്രിതൻ ഏകാന്ത യാമങ്ങളിലും,നിദ്രയിലും ഉണർവിന്റെ ഉൾക്കണ്ണുകളാൽ,ലോകത്തിനു മുഴുവൻ മധ്യസ്ഥയായി,പ്രാർത്ഥനാമന്ത്രങ്ങൾ ഉരുവിടുന്നവൾ.

ജൈവീകമാതൃത്വം ഇല്ലായെങ്കിലും,സ്നേഹത്താൽ തുടിക്കുന്നൊരമ്മ മനസ്സും,സാന്ത്വന തലോടലിൻ ഇരുകരങ്ങളും,ലോകത്തിനായി സമർപ്പിച്ചവൾ.മമജനങ്ങളും ആത്മ സന്തോഷങ്ങളും,ആത്മപ്രിയനായ് പിറകിലുപേക്ഷിച്ചവൾ,

എങ്കിലുമവളൊരു ജീവനല്ലേ,മനുഷ്യകുലത്തിൽ പിറന്നോളല്ലേ,പിന്നെയെന്തിനു കലഹിക്കുന്നു നാം വൃഥാ, ഈ പുതുവർഷത്തിലും നമുക്കുള്ള സ്വത്തുക്കൾ,പിറന്നമണ്ണും ആറടിമണ്ണും,ഇടയിലിത്തിരി ജീവിതവും

.✍🏼 സി. മേരി ലില്ലി പഴമ്പിള്ളി

നിങ്ങൾ വിട്ടുപോയത്