For he grants sleep to those he loves (Psalms 127:2) ✝️

മനുഷ്യ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ് ഉത്ക്കണ്ഠ. ഓരോ ദിവസവും ഉറങ്ങാൻ കിടക്കുന്ന മനുഷ്യർ അവർക്ക് അന്നുവരെ ഉണ്ടായ പരാജയങ്ങളെ ഓർത്തു ആകുലപ്പെടുന്നവരും, വരാനിരിക്കുന്ന നാളെ അവർക്കായി കരുതിവച്ചിരിക്കുന്ന പ്രതിസന്ധികളെ ഓർത്തു ആകുലപ്പെടുന്നവരുമാണ്. എന്നാൽ, നാളെ സംഭവിച്ചേക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചും തിക്താനുഭവങ്ങളെപ്പറ്റിയുമുള്ള അതിരുവിട്ട ആകുലത നമുക്ക് യാതൊരുവിധ പ്രയോജനവും ചെയ്യുന്നില്ല. എന്നാൽ നമ്മുടെ ഓരോ ആവശ്യങ്ങളും കർത്താവ് അറിയുന്നു. നാം ഓരോരുത്തരും ഉറങ്ങുമ്പോൾ പോലും നമ്മളെ സംരക്ഷിക്കുകയും, വേണ്ടത് നൽകുകയും ചെയ്യുന്നു

നമ്മുടെ ജീവിതത്തിൽ ഓരോ ദിവസവും ദൈവത്തിന്റെ സ്നേഹത്തിൽ ആശ്രയംവച്ച്, ഓരോ ദിവസത്തെയും സന്തോഷങ്ങളെയും സങ്കടങ്ങളെയും സ്വീകരിച്ച്, അവയിലൂടെയെല്ലാം ദൈവത്തെ മഹത്വപ്പെടുത്തുമ്പോഴാണ് നമ്മുടെ ജീവിതം ദൈവഹിതപ്രകാരമാകുന്നത്. നമ്മുടെ ഉള്ള അവസ്ഥ ഉള്ളതുപോലെ അറിയുന്ന ഒരു ദൈവമുണ്ട്. ഉറ്റവരാലും ഉടയവരാലും വേണ്ടപ്പെട്ടവരാലും അവഗണിക്കപ്പെടുകയും മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നവരായിരിക്കാം നമ്മളില്‍ പലരും. അവരുടെ ആരുടെയും ഹൃദയത്തില്‍ നാം ഇല്ലെങ്കിലും ദൈവത്തിന്റെ ഹൃദയത്തില്‍ നാം ഉണ്ടാകും

കൂലിക്കാരനായ ഇടയന്‍ ആടുകൾക്ക് ഒരു ആപത്തു വരുന്നത് കണ്ടാൽ ഓടി പോകുന്നവനാണ് എന്നാൽ നല്ല ഇടയനായ കര്‍ത്താവ് ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നവനാണ്. നമ്മുടെ ദു:ഖങ്ങളിലും സങ്കടങ്ങളിലും, നമ്മുടെ വേദനയിലും പ്രയാസങ്ങളിലും നമ്മെ തനിച്ചാക്കി, ചെന്നായ്ക്കൾക്ക് കീറിക്കളയുവാന്‍ ഏൽപ്പിച്ചുകൊടുക്കുന്ന, കരുതലില്ലാത്ത കൂലിക്കാരനായല്ല; നമ്മുടെ പരീക്ഷകളിലും വേദനകളിലും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, നമ്മെക്കുറിച്ച് കരുതലുള്ള നല്ല ഇടയനായി യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 😇
ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്