
കുട്ടികാലം ഏറ്റവും മധുരമുള്ളതാക്കി തീർത്തത്… അവധിക്ക് ഓടി കുടുംബത്തേക് പോകാനുള്ള കാരണമായത്… ഓണം, ക്രിസ്മസ്, ഈസ്റെർ എല്ലാം ആഘോഷമാക്കി മാറ്റിയതിന്… ..എല്ലാരേയും കൂട്ടി ചേർത്ത് സന്ധ്യക്ക് മുട്ടിൽ നിന്നുള്ള കുരിശുവരയും… ഒന്നിച്ചിരുന്നുള്ള ഭക്ഷണം കഴിക്കലും.. പങ്കിടലുകളും… എല്ലാം ഞങ്ങൾ ഹൃദയത്തോട് ചേർത്ത് പിടിച്ചിട്ടുണ്ട്…എല്ലാത്തിനും ഉപരിയായി ഞങ്ങളെ ഒരുപാട് സ്നേഹിച്ചതിനു. സ്നേഹമല്ലാതെ മറ്റൊന്നും ഞങ്ങൾക്കും തിരിച്ചു തരാനില്ല…

കൂടുമ്പോൾ ഇമ്പമുള്ള ഒരു കുടുംബം അമ്മച്ചി ഉണ്ടാക്കിയെടുത്തോണ്ടആണ് ആ കുടുംബത്തേക് എന്നും ഓടിയെത്താൻ മനസ് ആഗ്രഹിചിരുന്നത് .


ലോകത്തിന്റെ ഏതു കോണിൽ ആണെങ്കിലും ഓടിവീട്ടിലേക് വരാൻ തോന്നിക്കൊണ്ടിരുന്നത്…

ഓർക്കാൻ ഒരുപാട് ഓർമ്മകൾ നൽകിയിട്ടാണ് അമ്മച്ചി പോയത്…. കൂടുമ്പോൾ ശെരിക്കും ഇമ്പമുള്ള ഒരു കുടുംബം തീർത്തെടുത്തു…. ഈശോയോട് ചേർന്നിരുന്നു ഞങ്ങളെയും ചേർത്തുപിടിച്ചു… ആടാനും പാടാനും പ്രാർത്ഥിക്കാനും കൂടെ നിന്നു…ക്ഷമയുടെയും സഹനത്തിന്റെയും മാതൃകയായി…


അമ്മച്ചിടെ വേദനയിലും ആരെയും കുറ്റപ്പെടുത്താതെ ദേഷ്യപ്പെടാതെ ഏറ്റവും സ്നേഹത്തിൽ ആ വേദന എല്ലാം സഹിച്ചു..




ഒരു നല്ല അമ്മയായി, അമ്മച്ചിയായി, അമ്മമ്മച്ചിയായി



Ritty Thomas
Heartfelt Condolences
