കൊ​ട​ക​ര:​ ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത​യി​ലെ തീർത്ഥാടന കേ​ന്ദ്ര​മാ​യ ക​ന​ക​മ​ല തീർത്ഥാടനകേ​ന്ദ്ര​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ നോ​മ്പുകാ​ല കു​രി​ശു​മു​ടി തീ​ർ​ഥാ​ട​നം ഈ ​മാ​സം 27ന് ​തു​ട​ങ്ങും.

തീർത്ഥാടന നാ​ളു​ക​ളി​ൽ അ​ത​ത് സ​മ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ക്കു​ന്ന കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി റെ​ക്ട​ർ ഫാ. ​ഷി​ബു നെ​ല്ലി​ശേ​രി അ​റി​യി​ച്ചു. 19ന് വൈ​കീ​ട്ട് മൂന്നിന് ​തീർത്ഥാടനവു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എംഎ​ൽ​എയു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ച് 19ന് ​വൈ​കി​ട്ട് മൂ​ന്നി​നു യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ മു​ന്നോ​ടി​യാ​യി തീർത്ഥാട​ന​കേ​ന്ദ്ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യോ​ഗം റെ​ക്ട​ർ ഫാ.​ ഷി​ബു നെ​ല്ലി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. തീ​ർ​ഥാ​ട​ന ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​ർ​ജ് പ​ന്ത​ല്ലൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി​ആ​ർ​ഒ ഷോ​ജ​ൻ ഡി. ​വി​ത​യ​ത്തി​ൽ, കൈ​ക്കാ​ര​ൻ​മാ​രാ​യ അ​ന്തോ​ണി കൊ​ട്ടേ​ക്കാ​ട്ടു​ക്കാ​ര​ൻ, ഡേ​വീ​സ് ച​ക്കാ​ല​ക്ക​ൽ, സെ​ബാ​സ്റ്റ്യ​ൻ ക​ള​ത്തി​ങ്ക​ൽ, ലി​ജോ ചാ​തേ​ലി, ക​ണ്‍​വീ​ർ​മാ​രാ​യ ലി​ജോ കാ​രു​ത്തി, ഷാ​ജു വെ​ളി​യ​ൻ, വ​ർ​ഗീ​സ് കു​യി​ലാ​ട​ൻ, പോ​ളി കോ​ക്കാ​ട്ട്, ജോ​സ് വെ​ട്ടു​മ​ന, തോ​മ​സ് കു​യി​ലാ​ട​ൻ, ബീ​ന വെ​ളി​യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നിങ്ങൾ വിട്ടുപോയത്