ഒരു കാലഘട്ടത്തിന്റെ ഏനാമാക്കൽ വിദ്യാലയത്തിലെ കുട്ടികളുടെ മനസ്സും വ്യക്ത്വിത്വവും രൂപപ്പെടുത്തിയ സ്നേഹത്തിന്റെ അപ്പൻ സ്വരൂപം ഇന്ന് ഓർമ്മയായി …. അല്പം പിരിച്ചുവച്ച മീശ മുഖഭാവത്തെ പരുക്കനായി തോന്നിപ്പിക്കുമെങ്കിലും അകമേ നാളികേരം പോലെ നല്ല കാമ്പുളള ഒരധ്യാപകൻ കൂടി ഇന്ന് എനിക്ക് നഷ്ടമാകുന്നു.!! ഒരധ്യാപകൻ നല്ല ഒരു അപ്പന്റെ മനസ്സുള്ളവനായിരിക്കണം എന്ന് ജീവിതം കൊണ്ട് എന്നെ പഠിപ്പിച്ച അദ്ധ്യാപകൻ …. കണ്ണുകൾ ഈറനണിയുന്നുണ്ട് .. ! മുഖത്തെ അല്പം വിടർന്ന ചിരിയിലൂടെ എന്നും കുശലാന്വേഷണം നടത്താറുള്ള ജോർജ് മാസ്റ്റർ തന്റെ ഫിസ്ക്സിന്റെ(Physics) ലോകം വിട്ട് മെറ്റഫിസിക്കൽ (Metaphysical) ലോകത്തേയ്ക്ക് നടന്നു കയറി എന്ന ഒരാശ്വാസം മാത്രം ബാക്കി …!

പഴയ ചേതക് സ്കൂട്ടറിൽ വിദ്യാലയത്തിൽ വന്നിറങ്ങി കയ്യിൽ മുണ്ടിന്റെ ഒരു തലപിടിച്ച് ക്ലാസ്സിൽ നടന്നുകയറുന്ന മാഷിന്റെ രൂപം ചിരജ്ഞീവിയായി എന്നും എന്നോടൊപ്പം ജീവിക്കും !

ഗുരുവേ പ്രണാമം….. ശാന്തമായി പോവുക!!

 Fr.Roy Joseph Vadakkan

നിങ്ങൾ വിട്ടുപോയത്