
ചങ്ങനാശ്ശേരി അതിരൂപത എന്താണ് കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്കുവേണ്ടി ചെയ്യുന്നത്?

ചങ്ങനാശേരി അതിരൂപത വളരെ പ്രത്യേകമായി ഫാമിലി അപ്പോസ്തലേറ്റിന്റെ പ്രോലൈഫ് ശുശ്രൂഷയിലൂടെ എത്രയോ വർഷങ്ങളായി കുടുംബങ്ങൾക്ക് കരുതലായി, കാവലായി വർത്തിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം.

അതിരൂപതയിലെ 5 ജില്ലകളിലായി ചിതറിക്കിടക്കുന്ന ബഹു. വൈദീകരുടെയും സിസ്‌റ്റേഴ്സിന്റെയും മേൽനോട്ടത്തിലുള്ള ഏകദേശം 35 ഓളം അൺ എയ്ഡഡ് സ്ക്കൂളുകളിൽ നാലും അതിൽക്കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളിലെ കുട്ടികൾക്ക് തികച്ചും സൗജന്യമായാണ് വർഷങ്ങളായി വിദ്യാഭ്യാസം നൽകി വരുന്നത്.

ചങ്ങനാശേരി അതിരൂപതയുടെ കീഴിൽ വരുന്ന ചെത്തിപ്പുഴ സെന്റ് തോമസ്, തത്തംപള്ളി സഹൃദയാ ആശുപത്രികളിൽ പൂർണ്ണമായും പച്ച ലൂർദ്ദ്മാതാ, കോട്ടയം SH എന്നീ അശുപത്രികളിൽ ഭാഗികമായും നാലും അതിനു മുകളിലോട്ടുള്ള കുഞ്ഞുങ്ങളുടെ പ്രസവ ശുശ്രൂഷകൾ സൗജന്യമായും നടത്തി വരുന്നു.

2020 മാർച്ച് 25 മുതൽ 2021 മാർച്ച് 25 വരെ ലോക്‌ഡൗൺ കാലത്തെ ഒരു പ്രോലൈഫ് വർഷത്തിൽ നാലാമത്തെയോ അതിൽ കൂടുതലായോ കുഞ്ഞുങ്ങൾ ജനിച്ച കുടുംബങ്ങളിലെ കുട്ടികളുടെ പേരിൽ 10,000 രൂപ വീതം (10 കുട്ടികൾക്ക്) ഫിക്സഡ് ഡിപ്പോസിറ്റ് ആയി ഇട്ടു നൽകാനും കഴിഞ്ഞു.

ചങ്ങനാശ്ശേരി അതിരൂപത കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങളെ സംരക്ഷിക്കാൻ എന്നും പ്രതിജ്ഞാബദ്ധയായിരുന്നു. പ്രോലൈഫ് ശുശ്രൂഷകൾക്ക് വർഷങ്ങളുടെ പാരമ്പര്യമുള്ള അതിരൂപത കുടുംബങ്ങളെ എന്നും ഏതാവശ്യങ്ങളിലും ചേർത്തുപിടിച്ചിരുന്നു.

ഇനിയും ഈ ദൗത്യം തുടരുകയും ചെയ്യും.- ജീവൻ ജ്യോതിസ് പ്രോലൈഫ് സമിതി ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടർ ഫാ. ജോസ് മുകളേൽ ഡയറക്ടർ അറിയിച്ചു .
2014 മുതൽ നാലും അതിലധികവും മക്കളുള്ള കുടുംബങ്ങൾക്ക് നൽകി വരുന്ന പ്രോലൈഫ് വിദ്യാഭ്യാസ സഹായം
- 2014 – 15 വർഷം – 20 കുടുംബങ്ങൾക്ക് – 82,000
- 2015 – 16 വർഷം – 62 കുടുംബങ്ങൾക്ക് – 1,26,500
- 2016 – 17 വർഷം – 36 കുടുംബങ്ങൾക്ക് – 1,59,000
- 2017 – 18 വർഷം – 37 കുടുംബങ്ങൾക്ക് – 3,54,000
- 2018 – 19 വർഷം – 46 കുടുംബങ്ങൾക്ക് – 4,57,000
- 2019 – 20 വർഷം 77 കുടുംബങ്ങൾക്ക് – 6,37,000
- 2021 – 22 വർഷം – 71 കുടുംബങ്ങൾക്ക് – 6,06000 രൂപയും നൽകാനും കഴിഞ്ഞു.
2014 മുതൽ 2021 വരെയുള്ള വർഷങ്ങളിൽ നാലും അതിൽ കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് പഠന സഹായമായി നൽകിയത് ആകെ – 25,21,500/ രൂപാ
ഇനിയും ഈ ശുശ്രൂഷകൾ ദൈവം അനുഗഹിച്ചാൽ തുടരും… ജീവൻ ദൈവത്തിന്റെ ദാനമാണ്. നമ്മൾ കേവലം കാവൽക്കാരും സംരംക്ഷകരും മാത്രം.-ജോസച്ചൻ പറഞ്ഞു .

ചങ്ങനാശ്ശേരി അതിരൂപതയെ ഓർത്ത് അഭിമാനിക്കുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്യുന്നു .-അതിരൂപതയിലെ പ്രൊ ലൈഫ് കുടുംബങ്ങൾ പറഞ്ഞു .
ഫാ. ജോസ് മുകളേൽ ( ഡയറക്ടർ),ഫാ. റ്റിജോ പുത്തൻ പറമ്പിൽ,ഫാ. സോണി പള്ളിച്ചിറയിൽ( അസി.ഡയറക്ടേഴ്സ്)-എന്നിവരാണ് അതിരൂപതയിൽ കുടുംബപ്രേഷിത പ്രൊ ലൈഫ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് .


മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .


