1.പറ്റാവുന്നിടത്തോളം കാലം ആരെയും ആശ്രയിക്കാതെയുള്ള സ്വാശ്രയ വാർദ്ധക്യം ചിട്ടപ്പെടുത്തും .

2.മക്കൾ നോക്കിയില്ലെന്ന പരിഭവം ഇല്ലാതെ സ്വതന്ത്രമായും സമാധാനമായും ജീവിക്കും .

3.വയസ്സ് കാലത്ത് തൻ കാര്യത്തിന് ചെലവാക്കാനായി ഇത്തിരി കാശ്‌

സ്വരു കൂട്ടി വയ്ക്കും .

4. ഒറ്റപ്പെടാൻ പോകാതെ സാധിക്കുന്ന സാമൂഹിക കൂട്ടായ്മകളിലൊക്കെ പങ്ക്‌ ചേരും.

5.ആരോഗ്യം അനുവദിക്കുന്നിടത്തോളം കാലം യാത്ര പോകും .

6.ഇടപെടുന്ന പരിസരങ്ങൾ വയോജന

സൗഹൃദമല്ലെങ്കിൽ പരാതിപ്പെടും.

7.പ്രായമായിയെന്നത് കൊണ്ട് മൂലക്കിരുത്താനോ ,ചൂഷണം ചെയ്യാനോ വന്നാൽ നിയമ വടി കൊണ്ട് നല്ല തല്ല് കൊടുക്കും .

8.അധികാരമൊക്കെ ഇളംതലമുറയ്ക്ക് നൽകി കൂളായി സ്റ്റൈലായി ജീവിക്കും .

9.ഉള്ള സ്വത്തും ജീവൻ പോയ ദേഹവും എന്ത് ചെയ്യണമെന്നൊരു വിൽപത്രം എഴുതി വയ്ക്കും .

10.ഇങ്ങോട്ടില്ലെന്ന അവസ്ഥ ഏതാണ്ട് തീർപ്പായാൽ പിന്നെ ആരെയും കൂടുതൽ കഷ്ടപ്പെടുത്താതെ അങ്ങോട്ട് വിടാനുള്ള സൗകര്യം ആതുര സേവന നയമാക്കി നടപ്പിലാക്കി തരണം .

https://youtu.be/u23Hd_7OGRM

(ഡോസി. ജെ .ജോൺ)

നിങ്ങൾ വിട്ടുപോയത്