കൊച്ചി: സര്‍ക്കാരിന്റെ ലഹരിവിരുദ്ധ പ്രവര്‍ത്തനത്തിന് പ്രൊ ലൈഫ് അപ്പോസ്‌തോലേറ്റ് പിന്തുണപ്രഖ്യാപിച്ചു. ലഹരിയുടെ അടിമകളായി വിദ്യാര്‍ഥികളും യുവാക്കളും അടക്കം അനേകര്‍ മാറുന്ന ദുരവസ്ഥയുടെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ പ്രൊ ലൈഫ് അപ്പോസ്‌തോലേറ്റ് പ്രശംസിച്ചു. സര്‍ക്കാരിന്റെ ലഹരിവിരുദ്ധ ഉറച്ച നിലപാടുകളെ അപ്പോതസ്തലേറ്റ് അനുമോദിച്ചു. ലഹരിവിരുദ്ധ സന്ദേശം ആരാധനാലയളിലൂടെയും നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനവും സ്വാഗതാര്‍ഹമാണ്.

സീറോ മലബാര്‍ സഭയുടെ ഫാമിലി, ലൈറ്റി ആന്‍ഡ് ലൈഫ് കമ്മീഷന്റെ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പള്ളിയില്‍ ലഹരിപദാര്‍ഥങ്ങളെക്കുറിച്ച് ഉത്തമ ബോധ്യങ്ങളോടെ പ്രസംഗിച്ചപ്പോള്‍ വിവാദമാക്കി സമൂഹത്തില്‍ അസ്വസ്ഥത സൃഷിക്കുവാന്‍ ശ്രമിച്ചവര്‍ സാമൂഹ്യയാഥാര്‍ത്ഥം ഇപ്പോള്‍ തിരിച്ചറിയട്ടെയെന്നും എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി സഹകരിക്കുവാനും തീരുമാനിച്ചു.

