ഈ ദിവസങ്ങളിൽ ചിലർക്കെല്ലാം എവിടെയൊക്കെയോ കുരുപൊട്ടിയതുപോലെ കാണുന്നു.വിറളിപിടിച്ചതുപോലെ ചിലരൊക്കെ എഴുതുന്നു, പറയുന്നു.

കത്തോലിക്ക മെത്രാൻമാർക്ക് അവരുടെ യോഗങ്ങളിൽ, അവരെ സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കാൻ പാടില്ലേ?. അവർക്ക് അവരുടെ വ്യക്തിപരമായ അഭിപ്രായം പറഞ്ഞാൽ ഇഷ്ടപ്പെടാത്തവർ അവരുടെ മനോധർമ്മം അനുസരിച് അതിനെ വ്യാഖാനിക്കും. അതെന്തിന്?.

നമ്മുടെ പ്രധാന മന്ത്രി ഈസ്റ്റർ ദിനത്തിൽ കത്തോലിക്ക പള്ളിയിൽ പോയി, അവിടെ നടന്ന പ്രാർത്ഥനയിൽ പങ്കെടുക്കുന്നതും, അദ്ദേഹം അവിടെയുണ്ടായിരുന്ന ക്രിസ്തുരൂപത്തിന് മുന്നിൽ തിരി കത്തിച്ചു പ്രാർത്ഥിച്ചതും ചിലർക്കെല്ലാം തീരെ സഹിക്കുന്നില്ല. ഇതുപോലെ എത്രപാർട്ടി നേതാകൾ, പ്രധാനമന്ത്രിമാർ മുമ്പ് ചെയ്തിട്ടുണ്ട്?. നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ച് നല്ല വാക്കുകൾ പറയുന്നതിൽ എന്തിന് വിഷമിക്കുന്നു.?.

വത്തിക്കാനിൽ പ്രധാന മന്ത്രി പോയതും, അവിടെ വലിയ സ്വീകരണം ലഭിച്ചതും, മാർപപ്പയെ ഭാരതത്തിലേയ്ക്ക് പ്രധാനമന്ത്രി ക്ഷണിച്ചതും മറക്കരുത്.

മെത്രാൻമാരെ ഉപദേശിക്കുന്നവരും, അവരെ വിമർശിക്കുന്നവരും, അവർക്ക് അഭിപ്രായസ്വാതന്ത്രം ഉണ്ടെന്നും മറക്കരുത്.🙏

പ്രധാന മന്ത്രി റോമിൽ മാർപാപ്പയെ കണ്ടപ്പോൾ തല വണങ്ങി കൈ കുപ്പിയതും ,ഇരുവരും കെട്ടിപിടിക്കുകയും , സംസാരിക്കുകയുംചെയ്‌ത ചിത്രങ്ങൾ കണ്ടാൽ ആരെങ്കിലും ആർക്കെങ്കിലും കീഴടങ്ങിയെന്ന് പറയുന്നത് ഉചിതമോ ?.

ക്രൈസ്തവർ അകാരണമായി പല രാജ്യങ്ങളിലും പീഡിപ്പിക്കപെട്ടിട്ടുണ്ട് .അത് ചോദ്യം ചെയ്യാറുമുണ്ട് .

അത് തുടരുമ്പോഴും സംവാദം ചർച്ചകൾ പാടില്ലെന്ന് പറയുന്നതിൻെറ ന്യായം എന്താണ് ?

സ്വാതന്ത്ര ദിനത്തിൽ കത്തോലിക്കാ പള്ളികളിൽ വിശുദ്ധ കുർബാന കഴിഞ്ഞാൽ ഉടനെ ദേശിയ പതാക നിർബന്ധമായും ഉയർത്തി സല്യൂട്ട് ചെയ്യുമെന്ന് ഓർക്കണം .

രാജ്യത്തെയും ദേശത്തിൻെറ പതാകയെയും ഭരണ ഘടനനെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുവാൻ ആത്മാർത്ഥമായി എക്കാലവും പരിശ്രമിക്കുന്നവരാണ് ക്രൈസ്ഥവരെന്നും മറക്കരുത് .

പള്ളികളിലെ പ്രാർത്ഥനകളിൽ രാജ്യത്തിൻെറ ഭരണാധികാരികൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു .

അത് ഏതെങ്കിലും പാർട്ടിയെ നോക്കിയല്ല .

രാജ്യത്തിൻെറ അധികാരികളെ വെല്ലുവിളിക്കുന്ന വിപ്ലവം പള്ളിക്കുള്ളിൽ കാണാറില്ല .എന്നാൽ അധികാരികളോട് പറയാനുള്ള കാര്യങ്ങൾ നേരിട്ട് പറയണം ,പറയാറുണ്ട് .ഇതും മറക്കരുത് .

സാബു ജോസ്

നിങ്ങൾ വിട്ടുപോയത്