തിരുവനന്തപുരം: ക്രൈസ്തവ സമൂഹത്തോടുള്ള ഭരണകര്‍ത്താക്കളുടെ അവഗണന അവസാനിപ്പിക്കണമെന്നും ദളിത് ന്യൂനപക്ഷ അവകാശങ്ങള്‍ അംഗീകരിക്കണമെന്നും കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പ്രസിഡന്റ് ബിഷപ്പ് ഡോ. ഉമ്മന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്ടുനിന്നു തിരുവനന്തപുരത്തേക്കു നടത്തിയ അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റ് പടിക്കല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതത്തിന്റെ പേരിലുള്ള വിവേചനം ഭരണഘടനാ ലംഘനമാണെന്നും ക്രൈസ്തവ സമൂഹം ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ നീതിപൂര്‍വകമായി കാണണമെന്നും ബിഷപ് ആവശ്യപ്പെട്ടു. കെസിസി വൈസ് പ്രസിഡന്റ് കമ്മീഷണര്‍ എം.സി. ജയിംസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെസിസി ജനറല്‍ സെക്രട്ടറി അഡ്വ. പ്രകാശ് പി. തോമസ് മുഖ്യ സന്ദേശം നല്‍കി. കെ.എസ്. ശബരിനാഥ് എംഎല്‍എ, ബിഷപ്പ് ഡോ. സെല്‍വദാസ് പ്രമോദ്, ബിഷപ്പ് ഡോ. ജോര്‍ജ് ഈപ്പന്‍, റവ. എല്‍. ടി. പവിത്രസിംഗ, ഫാ. ജോസ് കരിക്കം, ജാഥാ കോ ഓര്‍ഡിനേറ്റര്‍ റവ. എ. ആര്‍. നോബിള്‍, റവ. ജോസഫ് കറുകയില്‍ കോര്‍എപ്പിസ്‌കോപ്പ, റവ. ഡോ.സി.ആര്‍. ഗോഡ്വിന്‍ എന്നിവര്‍ പ്രസംഗിച്ചു.

പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത്, സാല്‍വേഷന്‍ ആര്‍മി ഡിവിഷണല്‍ കമാന്‍ഡര്‍മാരായ മേജര്‍ എം. മോസസ്, മേജര്‍ വി.കെ. ജോസ്, റവ. ജോയി റോബിന്‍സന്‍, റവ. വൈ. എല്‍. അരുള്ദാപസ്, ഇസിഐ ബിഷപ് കമ്മിസറിമാരായ റവ. ഹെന്‍റി വി. ദാവീദ്, റവ. ഗില്‍ബര്‍ട്, റവ. സത്യരാജ്, എബനെസിര്‍ ഐസക്, റവ. ബി.എസ്. ബിനില്‍, റവ. ഷിബിന്‍ ശിശുമണി എന്നിവര്‍ നേതൃത്വം നല്‍കി.

നിങ്ങൾ വിട്ടുപോയത്