കൊലപാതകങ്ങളും
ആത്മഹത്യയും വർധിക്കുന്നത് ആശങ്കാജനകം

കൊച്ചി: സംസ്ഥാനത്ത് ദിനം തോറും കൊലപാതകങ്ങൾ, ആത്മഹത്യ എന്നിവ വർധിക്കുന്നത് ആശങ്കാജനകമെന്നു സീറോ മലബാർ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് വിലയിരുത്തി.
മക്കളുണ്ടായിട്ടും പ്രായമായ മാതാപിതാക്കൾ ഉപേക്ഷിക്കപ്പെടുന്നു. പങ്കാളിയെ കൊന്ന ശേഷം ആത്മഹത്യചെയ്യുന്ന സംഭവങ്ങളും സമൂഹമനഃസാക്ഷിയെ വേദനിപ്പിക്കുന്നു.
ജീവിതപങ്കാളികളെ സാമ്പത്തിക ആവശ്യങ്ങൾക്കയും, ലൈങ്കിക വൈകൃത മനോഭാവങ്ങളുടെ അടിസ്ഥാനത്തിലും കൈമാറ്റം ചെയ്യുന്ന സംബവങ്ങളും ഞെട്ടലോടെയാണ് സമൂഹം വീക്ഷിക്കുന്നത്.

നീതിനിർവഹണ കേന്ദ്രമായ പോലീസ് സ്റ്റേഷൻ ആക്രമിക്കാനും, ഗുണ്ടാ സംഗങ്ങൾ കോലപ്പെടുത്തിയ വ്യക്തിയെ സ്റ്റേഷൻ മുറ്റത്ത് ഉപക്ഷിക്കുവാൻ പോലും കുറ്റവാളികൾ തയ്യാറാകുമ്പോൾ ജനങ്ങൾ ഭയത്തിലാകും.

മാറുന്ന മനോഭാവങ്ങളെ മനസ്സിലാക്കി പ്രവർത്തങ്ങൾ കാര്യക്ഷമമാക്കുവാൻ സാധിക്കണം. കോവിഡ് കാലത്ത് വ്യക്തികളും കുടുംബങ്ങളും ഒറ്റപ്പെടുന്നതും, മാനസികമായി തളരുന്നതും പ്രത്യാശ നഷ്ട്ടപ്പെട്ടു വിലപ്പെട്ട ജീവനെപ്പോലും നഷ്ടപ്പെടുത്തുന്ന അവസ്ഥ ഉണ്ടാകാതെ നോക്കുവാൻ സർക്കാർ സംവിധാനങ്ങളോടൊപ്പം വിവിധ മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പ്രസ്ഥാനങ്ങളും കൈകോർക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.


