1967 ഓഗസ്റ്റ് 21 ന് കോട്ടപ്പുറം രൂപതയിലെ പള്ളിപോർട്ടിലാണ് ആംബ്രോസ് പുത്തൻവീട്ടിൽ അച്ചൻ ജനിച്ചത്. 1995 ജൂൺ 11-ന് കോട്ടപ്പുറം രൂപതയ്ക്ക് വേണ്ടി വൈദികനായി അഭിഷിക്തനായി. ബാംഗ്ലൂരിലെ സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ തത്ത്വശാസ്ത്രം പഠിച്ച അദ്ദേഹം ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്കിലുള്ള കൊളീജിയം കാനിസിയാനത്തിൽ ദൈവശാസ്ത്രം പഠിച്ചു. ഓസ്ട്രിയയിലെ ഇൻസ്ബ്രൂക്കിലെ ലിയോപോൾഡ്-ഫ്രാൻസെൻസ്-യൂണിവേഴ്സിറ്റാറ്റിൽ (2005) പാസ്റ്ററൽ തിയോളജിയിൽ ലൈസെൻഷ്യേറ്റും റോമിലെ പൊന്തിഫിക്കൽ ഉർബാനിയൻ യൂണിവേഴ്സിറ്റിയിൽ (2007) മിസിയോളജിയിൽ ഡോക്ടറേറ്റും നേടി.

കോട്ടപ്പുറം ബിഷപ്പിന്റെ സെക്രട്ടറി (1995-1996), സബ്സ്റ്റിറ്റ്യൂട്ട് പാരിഷ് പ്രീസ്റ്റ്, സെന്റ് വിൻസെന്റ് ഫെറർ ഇടവക, ചാത്തനാട് (1996), സഹ വികാരി, സെന്റ് ഡോൺ ബോസ്‌കോ ഇടവക, പറവൂർ (1996-1998), മൈനർ സെമിനാരി വൈസ് റെക്ടർ എന്നീ നിലകളിൽ അദ്ദേഹം രൂപതയെ സേവിച്ചു. ഓസ്ട്രിയയിലും റോമിലും (2001-2007) ഉപരിപഠനം നടത്തി, തിരിച്ചെത്തിയ ശേഷം പള്ളിപോർട്ടിലെ ഔവർ ലേഡി ഓഫ് സ്നോ ദേവാലയത്തിലും (2007-2008) ഫ്രാൻസിസ് അസീസി മൈനർ സെമിനാരിയിലും മണലിക്കാട് ഇടവകയിലും ചുമതലകൾ വഹിച്ചു (1998-2001).

ആലുവയിലെ കർമ്മൽഗിരിയിലെ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസർ (2008), ആലുവ കർമ്മൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരി വൈസ് റെക്ടർ (2014-2017), കുറ്റിക്കാട് സെന്റ് ആന്റണീസ് മൈനർ സെമിനാരി (2017-2019) റെക്ടർ, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ (2019-2022) വികാരി, വികർ ഫൊറോന എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു.നിലവിൽ ചെട്ടിക്കാട് സെന്റ് ആന്റണീസ് ദേവാലയത്തിലെ ഇടവക വികാരിയാണ് ആംബ്രോസ് പുത്തൻവീട്ടിൽ അച്ചൻ.

അഭിനവ പിതാവിന് പ്രാർത്ഥനാശംസകൾ..

നിങ്ങൾ വിട്ടുപോയത്