🎬 ‘രാജകന്യക’ – പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തെ ആസ്പദമാക്കി ഒരു ചലച്ചിത്രം ആദ്യമായി മലയാളത്തിൽ.

പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണം ആസ്പദമാക്കി നിർമ്മിക്കുന്ന ഈ ചിത്രം കേരള കത്തോലിക്കാ സഭയുടെ പൂർണ പിന്തുണയോടെയാണ് ഒരുങ്ങുന്നത്. ആത്മീയ രാജൻ, രമേഷ് കോട്ടയം, ഭഗത് മാനുവൽ, മെറീന മൈക്കിൾ, ചെമ്പിൽ അശോകൻ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, ആശ അരവിന്ദ്, അനു ജോസഫ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം 2025 ൽ മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലായി ആഗോള റിലീസിനു തയ്യാറെടുക്കുകയാണ്.

🎯 അണിയറ പ്രവർത്തകർ:

നിർമ്മാണം: Wiseking Movies

തിരക്കഥ-സംവിധാനം: വിക്ടർ ആദം

ഛായാഗ്രഹണം: അരുൺ കുമാർ & ആന്റണി ജോസഫ് ടി

എഡിറ്റിംഗ്: മരിയ വിക്ടർ

ചീഫ് അസോസിയേറ്റ് ഡയറക്ടർ: ദിലീപ് പോൾ

കലാ സംവിധാനം: സി. മോൻ

വസ്ത്രലങ്കാരം : സിജി തോമസ് നോബൽ, ഷാജി കൂനമ്മാവ്

മേക്കപ്പ്: മനോജ് അങ്കമാലി

ആക്ഷൻ: അഷ്റഫ് ഗുരുക്കൾ

നിശ്ചല ഛായഗ്രഹണം : ജോർജ് ജോളി

PRO: എ.എസ്. ദിനേശ്

വരാനിരിക്കുന്ന ഈ അപൂർവ്വ സിനിമയ്ക്കായി നമുക്ക് കാത്തിരിക്കാം! 🙏✨

നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. 🙏

നിങ്ങൾ വിട്ടുപോയത്