പ്രിയപ്പെട്ടവരേ , സ്നേഹവന്ദനം .

പ്രൊ- ലൈഫ് ദിനത്തിന് ഇനി 30 ദിവസം.

പ്രൊ- ലൈഫ് -ജീവസമൃദ്ധിക്കും സമഗ്ര സംരക്ഷണത്തിനുമായി ശുശ്രുഷകൾ നിർവഹിക്കുന്നു .

മാർച് 25 -ന് പ്രൊ ലൈഫ് ദിനം വീണ്ടും ആഘോഷിക്കും മുമ്പ് ,പ്രാർത്ഥനയ്ക്കും പഠനത്തിനും വിചിന്തനത്തിനും യാത്രകൾക്കുമായി കൂടുതൽ സമയം കണ്ടെത്തുവാൻ ആഗ്രഹിക്കുന്നു .

ആവശ്യമായി വന്നാൽ കേരളത്തിൻെറ എല്ലാ ജില്ലകളിലും എത്തുന്നതാണ് .

സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പൊസ്തലേറ്റിന്റ്റെയും ,കെസിബിസി പ്രൊ ലൈഫ് സമിതിയുടെയും ശുശ്രുഷകൾക്കാവശ്യമായ കൂടുതൽ ഉൾക്കാഴ്ച സ്വീകരിക്കുവാനും ,ആഗ്രഹിക്കുന്നു.

കുടുംബപ്രേഷിത -പ്രൊ ലൈഫ് മേഘലകളിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന വ്യക്തികൾ ,പ്രസ്ഥാനങ്ങൾ എന്നിവയുമായി നേരിട്ട് ബന്ധപ്പെട്ട്‌ ,കുടിക്കാഴ്ചയിലൂടെ വിശദവിവരങ്ങൾ ശേഖരിക്കുവാൻ ശ്രമിക്കുന്നതാണ് .

പ്രൊ ലൈഫ് ശുശ്രുഷകൾക്കായിജീവിതം സമർപ്പിച്ച ,ദൈവ സന്നിധിലേയ്ക്ക് വിളിക്കപ്പെട്ട ശുശ്രുഷകരുടെയും ,ഇപ്പോൾ സജീവമായി പ്രവർത്തിക്കുന്നവരുടെയും ഭവനങ്ങൾ സന്ദര്ശിച് പ്രാർത്ഥിക്കുവാനും ആഗ്രഹമുണ്ട് .

കുട്ടികൾ ,യുവതി -യുവാക്കൾ ,കുടുംബ ജീവിതം നയിക്കുന്നവർ ,സമർപ്പിതർ ,നിയമം ,മെഡിക്കൽ ,മാധ്യമം ,,,,തുടങ്ങി വിവിധ മേഖലകളിൽ പ്രൊ ലൈഫ് പ്രവർത്തനം സജീവമാക്കേണ്ട കാലമാണിത് .ഈ രംഗത്തു നന്നായി പ്രവർത്തിക്കുന്ന സമർപ്പിതർ , രൂപതാ സമിതികൾ ,യുവജന പ്രസ്ഥാനങ്ങൾ ,ധ്യാനകേന്ദ്രങ്ങൾ ,മാധ്യമങ്ങൾ ,കാരുണ്യ സ്ഥാപനങ്ങൾ ,വലിയ കുടുംബങ്ങളുടെ കൂട്ടായ്‌മ ,കുഞ്ഞങ്ങളില്ലാത്തവരുടെ കൂട്ടായ്‌മ ,പ്രാർത്ഥനാ സമൂഹങ്ങൾ ,ഏകസ്ഥരുടെയും ,ഭാര്യ\ഭർത്താവ് വേർപെട്ടുപോയവരുടെ കൂട്ടായ്‌മ ,ഭിന്നശേഷിക്കാർ – മുക മുക-ബധിര -കാഴ്ച്ച പരിമിതരുടെ കൂട്ടായ്മകൾ -പ്രസ്ഥാനങ്ങൾ ,വര്ഷങ്ങളായി രോഗികളായി വീടുകളിലും സ്ഥാപനങ്ങളിലും കഴിയുന്നവർ ,ഇങ്ങനെയുള്ള സഹോദരങ്ങളെ സ്നേഹത്തോടെ സംരക്ഷിക്കുന്നവർ ….എല്ലാവരെയും അനുമോദിക്കുന്നു .കഴിയുന്നതുപോലെ ഇവരിൽ പലരെയും കാണുവാനും ആഗ്രഹമുണ്ട് .

വിശുദ്ധ ഔസേപ്പ്പിതാവിന്റ്റെ മധ്യസ്ഥത ,തിരുകുടുംബത്തിൻെറ സംരക്ഷണം , എന്നിവയിൽ ആശ്രയിക്കുന്നു .

നിങ്ങളെല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു .വിലപ്പെട്ട നിർദ്ദേശങ്ങൾ ,അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു .അത് വലിയ അനുഗ്രഹമായിരിക്കും .

പ്രൊ ലൈഫ് സമിതിയുടെ ജീവസമൃദ്ധി -2011 ,കാരുണ്യ കേരള സന്ദേശ യാത്ര ,എന്നിവയുടെ ചീഫ് കോ ഓർഡിനേറ്റർ എന്ന നിലയിൽ പ്രവർത്തിച്ചതിന്റ്റെ ഹൃദ്യമായ അനുഭവങ്ങൾ മനസ്സിൽ നിറയുന്നു .അന്ന് കണ്ട വ്യക്തികളെയും പ്രസ്ഥാങ്ങളെയും നന്ദിനിറഞ്ഞ ഹൃദയത്തോടെ ഓർക്കുന്നു ..

കോവിഡു കാലഘട്ടത്തിൽ ഒറ്റയ്ക്കല്ല ഒപ്പമുണ്ട് എന്ന സന്ദേശവുമായി പ്രവർത്തിക്കുമ്പോൾ ലഭിക്കുന്ന പ്രചോദനവും മറക്കുന്നില്ല .

സമർപ്പിത പ്രേഷിത പ്രൊ -ലൈഫ് കുടുംബങ്ങൾ -എന്ന മഹനീയ ലക്ഷ്യത്തോടെയാണ്‌ കേരളത്തിലെ പ്രൊലൈഫ് പ്രവർത്തിക്കുന്നത് .ആയിരക്കണക്കിന് കുടുംബങ്ങൾ പ്രൊ ലൈഫ് ദർശനത്തിൽ സമൂഹത്തിൽ സാക്ഷ്യജീവിതം നയിക്കുന്നു .ഇനിയും നിരവധി കുടുംബങ്ങൾ വര്ധിച്ചുവരണമെന്ന് ആഗ്രഹിക്കുന്നു .

എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു .അഭിപ്രായങ്ങൾ ദയവായി ഈ മെയിലിൽ sabujosecochin @ gmayil .com -ലും 9446329343 -ലും അറിയിക്കുവാൻ അപേക്ഷിക്കുന്നു

സാബു ജോസ്

നിങ്ങൾ വിട്ടുപോയത്