
കൊച്ചി . 2025 ലെ പ്രൊ ലൈഫ് ദിനാഘോഷം മാർച് 26 ന് പാലാ രൂപതയിലെ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ വെച്ച് നടക്കും. .” സുരക്ഷയുള്ള ജീവൻ പ്രത്യാശയുള കുടുംബം “-എന്ന സന്ദേശമാണ് ഈ വര്ഷം വിചിന്തനത്തിനായി നൽകിയിരിക്കുന്നത് .

പാലാ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉത്ഘാടനം നിർവഹിക്കും . കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ചെയര്മാൻ ബിഷപ്പ് ഡോ .പോൾ ആൻറണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കും .

കെസിബിസി പ്രൊ ലൈഫ് സംസ്ഥാന സമിതി ഭാരവാഹികളായ ഫാ .ക്ളീറ്റസ് കതിർപറമ്പിൽ ,ജോൺസൻ സി എബ്രഹാം ,സാബു ജോസ് ,ജോർജ് എഫ് സേവ്യർ ,ജെയിംസ് ആഴ്ച്ചങ്ങാടൻ .,സിസ്റ്റർ മേരി ജോർജ് FCC ,ഡോ .ഫെലിക്സ് ജെയിംസ് ,യുഗേഷ് പുളിക്കൽ ,പാലാ രൂപതയുടെ ഡയറക്ടർ ഫാ .ജോസഫ് നരിതൂക്കിൽ , പ്രെസിഡൻഡ് മാത്യു എം കുര്യാക്കോസ് തുടങ്ങിയവർ നേതൃത്വം നൽകും .
പ്രൊ ലൈഫ് സമഗ്ര ദർശനം ,മനുഷ്യജീവനെതിരെയുള്ള ആനുകാലിക വെല്ലുവിളികൾ എന്നി വിഷയങ്ങളെക്കുറിച്ചുള്ള സെമിനാറും ചർച്ചകളും ഉണ്ടാകും .
രാവിലെ 9 മണിമുതൽ 4 മണിവരെ നടക്കുന്ന സംസ്ഥാന സമ്മേളനം രാവിലെ ദിവ്വ്യബലിയോടെ ആരംഭിക്കും .

കേരളത്തിലെ വിവിധ രൂപതകളിൽ നിന്നുംപാലാ രൂപതയിലെ വിവിധഇടവകളിലെയും പ്രൊ ലൈഫ് പ്രവർത്തകരും ,പാലാ രൂപതയിലെ വിവിധ പ്രസ്ഥാനങ്ങളുടെപ്രതിനിധികളും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും .