ആഗോള മെത്രാൻ സമിതിയുടെ പതിനാലാമത്തെ സമ്മേളനത്തിന് ഒരുക്കമായി ഈ വരുന്ന 2021 ഒക്ടോബർ മാസത്തിലെ 9-10 ദിവസങ്ങളിൽ പ്രാരംഭ സമ്മേളനം വത്തിക്കാനിൽ വച്ച് നടക്കും. ഈ സിനഡിൽ ചർച്ചയ്ക്കും, പഠനത്തിനും, പ്രാർത്ഥനയ്ക്കുമായിട്ടുള്ള ഒരുക്ക രേഖയാണ് ഇന്ന് വത്തിക്കാനിലെ പത്രസമ്മേളനത്തിൽ വച്ച് പുറത്തിറക്കിയത്.

1967 ൽ പോൾ ആറാമൻ പാപ്പ പോപ്പുളോരും പ്രോഗ്രസിയോ എന്ന തിരുവെഴുത്ത് വഴി തുടങ്ങിവച്ച സഭയിലെ നവീകരണ പ്രവർത്തനങ്ങളുടെ ഒരു പുതിയ തലത്തിലുള്ള വളർച്ചയാണ് ഈ സിനഡിൽ സിനഡാലിറ്റി എന്ന വിഷയം വഴി ചിന്തിക്കുന്നത് എന്നാണ് പത്ര സമ്മേളനത്തിൽ അറിയിച്ചത്. പരിശുദ്ധ ആത്മാവിൻ്റെ പ്രവർത്തനം വഴി സഭയിൽ എല്ലാ തലത്തിൽ നിന്നും കൂട്ടായ്മയും, സഹഗമനവും ഉളവാക്കാനുള്ള ഫ്രാൻസിസ് പാപ്പയുടെ പരിശ്രമമാണ് ഈ സിനഡിൽ കാണുന്നത്. സഭാകൂട്ടായ്മയിൽ എല്ലാവരുടെയും സ്വരം കേൾക്കപെടണം എന്നും, ആരും മാറ്റിനിർത്തപെടേണ്ടതല്ല എന്നൊക്കെയാണ് പാപ്പ ആഗ്രഹിക്കുന്നത്.

വിവിധങ്ങളായ പരി. ആത്മാവിൻ്റെ ദാനങ്ങൾക്കും, വരങ്ങൾക്കും അനുസരിച്ച് തിരുസഭയിലെ ചുമതലകളിൽ പങ്കുവെക്കുന്ന മനോഭാവം വളരണം എന്നും ഈ രേഖ പറയുന്നു. തിരുസഭ സ്വർഗ്ഗോന്മുകം എന്നത് പോലെ ഭൂമിയിലും പരസപ്പരം മുറിവുകൾ വച്ചുകെട്ടാനും, ശുശ്രൂഷിക്കാനും ആണെന്ന് ഈ രേഖ പറയുന്നുണ്ട്. രാഷ്ടീയ, സാമൂഹിക, സാംസ്കാരിക തലങ്ങളിൽ സഭാപരമായ ഇടപെടലുകൾ വഴി ദൈവസ്നേഹം പങ്കുവെക്കാനുള്ള ശ്രമങ്ങൾക്ക് നാം ഓരോരുത്തരും കാരണമാകണം എന്നും പാപ്പ ആഗ്രഹിക്കുന്നുണ്ട്. തിരുസഭയിൽ സ്ത്രീകളും, യുവജനങ്ങളും, കുട്ടികളും തിരുസഭയിലേ ശബ്ദമാണ് എന്നും ഈ രേഖയിൽ പറയുന്നുണ്ട്. ചരിത്രത്തിൽ സംഭവിച്ച ക്ലെരിക്കലിസം കാരണം പലരുടെയും ശബ്ദം തഴയപെടാൻ കാരണമായി എന്നും, യേശു അപ്പസ്തോലന്മാരെ തിരഞ്ഞെടുത്തത് ശുശ്രൂഷയ്ക്കും, കൂട്ടായ്മക്കും വേണ്ടിയാണ് എന്ന് പറഞ്ഞാണ് ഈ പ്രാരംഭപഠനരേഖ അവസാനിക്കുന്നത്.

ഫാ ജിയോ തരകൻ

ഹോളി ക്രോസ് യൂണിവേഴ്സിറ്റി റോമ

നിങ്ങൾ വിട്ടുപോയത്