കലശലായ ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇറ്റാലിയൻ മാധ്യമങ്ങൾ അദ്ദേഹത്തിന് “ഹൃദയപ്രശ്നങ്ങളും” “ശ്വസിക്കാൻ ബുദ്ധിമുട്ടും” ഉണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു.

86 കാരനായ പരിശുദ്ധ പിതാവിനെ ആംബുലൻസിലാണ് ആശുപത്രിയിൽ എത്തിച്ചത്.

ബുധനാഴ്ച രാവിലെ പ്രതിവാര പ്രാർത്ഥനാ കൂട്ടായ്മക്കു ശേഷം അദ്ദേഹത്തിന് ശ്വാസതടസ്സവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും അനുഭവപ്പെടാൻ തുടങ്ങിയതായി മൂന്ന് പ്രമുഖ ഇറ്റാലിയൻ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ചത്തെ മാർപാപ്പയുടെ അപ്പോയിന്റ്‌മെന്റുകൾ പൂർണ്ണമായും റദ്ദാക്കിയെന്നും രാത്രി മുഴുവൻ അദ്ദേഹം ആശുപത്രിയിൽ കഴിയാൻ സാധ്യതയുണ്ടെന്നും വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു.

ഫ്രാൻസിസ് മാർപാപ്പ ഒരു രാത്രിയെങ്കിലും അവിടെ ചിലവഴിക്കുമെന്നതിനാൽ പാപ്പായുടെ സഹായികളെയും സുരക്ഷാ ജീവനക്കാരെയും ആശുപത്രിയിലേക്ക് അയച്ചതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശ്വാസകോശത്തിന്റെ ആരോഗ്യം പരിശോധിക്കാൻ അദ്ദേഹത്തിന് എംആർഐ സ്കാൻ നൽകിയതായി റിപ്പോർട്ടുകളിൽ പറയുന്നു.

തിരക്കേറിയ ഈസ്റ്റർ ദിവസങ്ങൾക്ക് തൊട്ടുമുമ്പാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഒരു പതിറ്റാണ്ടായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തുടരുന്ന ഫ്രാൻസിസ് മാർപാപ്പ, കാൽമുട്ടിന് പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുന്നുണ്ട്, അത് പലപ്പോഴും വീൽചെയർ ഉപയോഗിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കിയിരുന്നു.

മോശം ആരോഗ്യം മൂലം തന്റെ ശുശ്രൂഷയിൽ തുടരാൻ സാധിക്കാതെ വന്നാൽ തന്റെ മുൻഗാമിയായ ബെനഡിക്റ്റ് പതിനാറാമനെപ്പോലെ രാജിവെക്കുമെന്ന് അദ്ദേഹം മുമ്പ് പറഞ്ഞിട്ടുണ്ട്.

2021-ലെ വേനൽക്കാലത്ത്, അദ്ദേഹം തന്റെ വൻകുടലിൽ ഗുരുതരമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുണ്ട്.

പരിശുദ്ധ പിതാവിന് വേണ്ടി നമുക്കും പ്രാർത്ഥിക്കാം.

https://www.bbc.com/news/world-europe-65117270

നിങ്ങൾ വിട്ടുപോയത്