നോമ്പുകാലത്തിലെ ചൈതന്യത്തിൽ ആദ്യശനിയാഴ്ച നാല് മണിക്ക് ഫ്രാൻസിസ് പാപ്പ നാസി ഭരണ കാലത്ത് പീഡനം അനുഭവിച്ച കവയത്രി ഈഡിത് ബ്രുക്കിനെ സന്ദർശിച്ച് മാനവകുലതിന് വേണ്ടി മാപ്പ് ചോദിച്ചു.

റോമിൽ താമസമാക്കിയ ഹംഗേറിയൻ കവയത്രിയായ ഈഡിത്ത് ബ്രുകിൻ്റെ വീട്ടിലാണ് പാപ്പ സന്ദർശനം നടത്തിയത്ത്. കോൺസെൻ്ററേഷൻ ക്യാമ്പുകളിലെ പീഡനത്തെ കുറിച്ച് പാപ്പയോട് 90 വയസുള്ള ഈഡിത് സംസാരിച്ചു. “ഞാൻ വന്നത് തൻ്റെ എഴുത്തുകളിലൂടെ നൽകിയ സാക്ഷ്യങ്ങൾക്ക് നന്ദി പറയാനും, അന്ന് മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അറിയിക്കാനും ആണെന്നും, നാസി പീഡന കാലഘട്ടത്തിൽ മരിച്ച എല്ലാവർക്കും വേണ്ടി എനിക്ക് മാപ്പ് തരണം” എന്നും പാപ്പ അവരോട് പറഞ്ഞു. എകദേശം ഒരു മണിക്കൂറോളം പാപ്പ അവരോട് കൂടെ ചിലവഴിച്ചു. റോമിൽ നിന്ന് ഫാ ജിയോ തരകൻ