The referee stands in the middle of the rope of the tug-of-war

ജീവനെടുക്കുന്ന ജോലിഭാരം നൽകി പീഡിപ്പിക്കരുത്.
കൊച്ചി.ജീവനും ജീവിതവും നഷ്ട്ടപ്പെടുത്തുന്ന രീതിയിലുള്ള ജോലിഭാരം തൊഴിൽ മേഖലയിൽ നൽകുകയോ സ്വീകരിക്കുകയോ ചെയ്യരുതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.


വ്യക്തികൾക്ക് താങ്ങാവുന്നതിലും അപ്പുറം ജോലിഭാരവും സമ്മർദവും യുവതല മുറയെ വിഷമിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയുംചെയ്യുന്നു.
ബഹുരാഷ്ട്ര കമ്പനികളിലെ ജോലിക്കാർക്ക് മാനസിക സംഘർഷമില്ലാതെ ജോലിചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുവാൻ സർക്കാർ നിയമപരിരക്ഷ ഉറപ്പുവരുത്തണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.


ജോലിയേക്കാൾ ജീവിതത്തിന് പ്രാധാന്യം നൽകുവാൻ യുവതലമുറ തയ്യാറാകണമെന്നും മനഃസമാധാനം നഷ്ടപ്പെടുത്തുന്ന ജോലിഉപേക്ഷിക്കാനും സന്തോഷകരമായി ജോലിചെയ്യാനുള്ള സാഹചര്യം

കണ്ടെത്തുവാനും ജോലിക്കാർ തയ്യാറാകണമെന്നും,വിവാഹം വൈകിമതിയെന്നും, കുട്ടികൾ വേണ്ടെന്നുമുള്ള കുടുംബജീവിത വിരുദ്ധ ചിന്തകൾക്ക് പ്രാധാന്യം ലഭിക്കുന്നതും,കുടുംബ ജീവിത സന്തോഷത്തിനും കൂട്ടായ്മയ്ക്കും പ്രസക്തി നൽകാത്തതും വലിയ വിപത്ത് വിളിച്ചുവരുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്