നീതിപീഠത്തിലേക്ക്..

.കൊച്ചി രൂപതാംഗവും മുണ്ടംവേലി സ്വദേശിനിയുമായ ശ്രീമതി സ്മിത ജോർജ് ജില്ലാ ജഡ്ജിൻ്റെ സ്ഥാനത്തേക്ക് അവരോധിതയാകുന്നു.

ഡിസംബർ മാസത്തിൽ നടന്ന മത്സരപ്പരീക്ഷയിലും മാർച്ച്‌ മാസത്തിൽ നടന്ന ഇൻ്റർവ്യൂവിലും പങ്കെടുത്ത് ഒന്നാം റാങ്കോടെ ഉന്നത വിജയം കരസ്ഥമാക്കിയ അഡ്വ. സ്മിത മുണ്ടംവേലി പള്ളിക്കടവിൽ പ്രശസ്തനായ അഭിഭാഷകൻ ജോർജ്ജിൻ്റെയും മറിയാമ്മയുടെയും മകളും പറേമുറി ആൻസലിൻ്റെ ഭാര്യയുമാണ്.

ആൻ മേരി ആൻസൽ, ആൻ റെയ്ച്ചൽ ആൻസൽ എന്നിവർ മക്കളാണ്. സഹോദരി ദീപ ജോർജ്. 2007ൽ ഉന്നത വിജയത്തോടെ LLB പാസ്സായ അഡ്വ. സ്മിത ജോർജ് ജില്ലാ ജഡ്ജിൻ്റെ പദവിയിലേക്കെത്തുമ്പോൾ കൊച്ചിയുടെ പടിഞ്ഞാറൻ മേഖലയ്ക്ക് അഭിമാനം.

ആദ്യമായി ഉന്നതമായ ഭരണഘടനാപദവിയിലേക്ക് ഒരു വനിതയെ നല്കാൻ പശ്ചിമകൊച്ചിക്കു കഴിഞ്ഞു എന്നതും സന്തോഷകരം .

എല്ലാ അഭിനന്ദനങ്ങളുംവിജയാശംസകളും.

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്