കേവലം കൗതുകത്തിനായി പലരും ആരംഭിക്കുന്ന ഈ ദുഃശീലം പടർന്ന് പന്തലിച്ച് നമ്മുടെ സമൂഹത്തെ കീഴ്പ്പെടുത്തുകയാണ്. കുട്ടികളാണ് ലഹരി മാഫിയയുടെ ലക്ഷ്യവും ഇരകളും എന്നുള്ളതും ദൗർഭാഗ്യകരമായ വസ്തുതയാണ്. ലഹരി വസ്തുക്കളുടെ ഉപയോഗം അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തേയും സമൂഹത്തേയും നശിപ്പിക്കുന്നു.
ത്രില്ലിനു വേണ്ടി ലഹരി ഉപയോഗിക്കുന്നവരും, കൂട്ടുകാരുമായി ഒത്തുകൂടുമ്പോൾ സുഖാനുഭൂതിക്ക് മയക്കുമരുന്നിനെ കൂട്ടുപിടിക്കുന്നവരുമുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഹിറോയിസമാണെന്ന കാഴ്ചപ്പാട് പുലർത്തുന്നവരും യുവതലമുറയിലുണ്ട്.

യുവാക്കൾ, വിദ്യാർത്ഥികൾ, വനിതകൾ, കുടുംബശ്രീ പ്രവർത്തകർ, മാധ്യമങ്ങൾ, മതസാമുദായിക സംഘടനകൾ, ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ, റസിഡൻറ്‌സ് അസോസിയേഷനുകൾ, സാമൂഹ്യ സാംസ്‌കാരിക സംഘടനകൾ, സിനിമ, സീരിയൽ, സ്‌പോർട്‌സ് മേഖല തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ ഒറ്റ ലക്ഷ്യത്തോടെ പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. നമുക്ക് യോദ്ധാവാകാം ലഹരിക്കെതിരെ.

ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ
യോദ്ധാവ്
99 95 96 66 66
കരുതലായി കാവലായി കൈകോർക്കാം .

പ്രിയപ്പെട്ടവരെ,
വീണ്ടെടുക്കാം നന്മകൾ നിറഞ്ഞ കേരളം. ലഹരി ഉൾപ്പെടെയുള്ള സാമൂഹിക വിപത്തുകൾ ജീവന്റെ സംസ്കാരത്തിന് നിഴൽ വീഴ്ത്തുന്നു. അക്രമം, ആത്മഹത്യ, കൊലപാതകം, ലഹരി വ്യാപനം… എന്നിവ വർധിക്കുമ്പോൾ നമുക്ക് കണ്ണടച്ച് കയ്യും കെട്ടി മൗനം പുലർത്തുവാൻ കഴിയില്ല.
മാധ്യമങ്ങൾ നൽകുന്ന വാർത്തകളെ അവഗണിച്ചുകൊണ്ട് നമുക്ക് ജീവിക്കുവാൻ കഴിയുമോ?
രാസലഹരിയുമായി യുവാക്കൾ തെരുവുകളിൽ, തിരുവനന്തപുരം വെഞ്ഞാറമൂടിൽ അഫാൻ എന്ന യുവാവ് നടത്തിയ ക്രൂരമായ കൊലപാതകങ്ങൾ, താമരശ്ശേരിയിൽ ഷഹബാസ് സഹപാഠികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്, ഏറ്റുമാനുരിൽ ഒരു മാതാവും രണ്ട് പെൺകുട്ടികളും ട്രെയിനിന് മുമ്പിൽ ആത്മഹത്യ ചെയ്തത്.. ഇത്തരം സങ്കടപാഠങ്ങൾ മനസ്സിനെ മുറിവേൽപ്പിക്കുന്നു.

കൊലകളുടെയും കുട്ടകൊലകളുടെയും ക്രൂരതയുടെയും വാർത്തകളുടെ പരമ്പര ദുഃഖസാക്ഷ്യമാണ് അവതരിപ്പിക്കുന്നത്. അടിസ്ഥാന ജീവിതമൂല്യങ്ങളുടെ ശോഷണവും കുടുംബങ്ങളുടെ ശൈഥി ല്യവും ലഹരിയുടെ വ്യാപനവും ഇന്റർനെറ്റിന്റെ ദുരുപയോകവുമെല്ലാം ഇപ്പോഴത്തെ ആപൽസാഹചര്യങ്ങളിലേയ്ക്ക് വാതിൽ തുറക്കുന്നു.
മനഃപാഠമാക്കണം മാനുഷികപാഠം.
മനുഷ്യജീവന്റെ മഹത്വം മനസ്സിലാക്കി കുഞ്ഞുങ്ങൾ വളരട്ടെ. ജീവനെ സ്നേഹിക്കുവാൻ, ആദരിക്കുവാൻ സംരക്ഷിക്കുവാൻ കഴിയുന്ന മനസ്സ് വ്യക്തികളിൽ രൂപപ്പെടണം.
കേരളത്തിലെ പ്രൊ ലൈഫ് ശുശ്രുഷകർ ജീവനെതിരെയുള്ള ഈ പ്രതിസന്ധികളെ പ്രാർത്ഥനയോടെ നേരിടുവാൻ ഒരുങ്ങുന്നു.
പ്രാർത്ഥനയോടെ കരുതലും കാവലുമാകുന്ന കൂട്ടായ്മകൾ ഉണ്ടാക്കുവാൻ ശ്രമിക്കുന്നു. ദൈവമഹത്വവും മനുഷ്യനന്മയും ആഗ്രഹിക്കുന്ന എല്ലാ വിഭാഗം വ്യക്തികളും പ്രസ്ഥാനങ്ങളും കൈകോ ർക്കുന്നു.

അഭിപ്രായം, നിർദേശങ്ങൾ, സഹകരണം, പിന്തുണ അഭ്യർത്ഥിക്കുന്നു.🙏 സസ്നേഹം,

സാബു ജോസ് , എറണാകുളം.
9446329343.
