സീറോമലബാർസഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഓശാനയുടെ തിരുക്കർമ്മങ്ങൾക്കു കാർമ്മികത്വം വഹിച്ചു.

എളിമയോടെയുള്ള ഓശാനവിളികൾ സഭയുടെ ഐക്യത്തിനും കെട്ടുറപ്പിനും കാരണമാകട്ടെയെന്നു കർദിനാൾ തന്റെ സന്ദേശത്തിൽ അഭ്യർത്ഥിച്ചു.

മേജർ ആർക്കിഎപ്പിസ്കോപ്പൽ ക്യൂരിയയിലെ വിവിധ കമ്മീഷൻ സെക്രട്ടറിമാരായ ഫാ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. തോമസ് മേൽവെട്ടത്ത്, ഫാ. ജിഫി മേക്കാട്ടുകുളം, ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ആന്റണി വടക്കേകര, ഫാ. തോമസ് ആദോപ്പിള്ളിൽ, ഫാ. ജോജി കല്ലിങ്ങൽ, ഫാ. സെബി കുളങ്ങര, ഫാ. പ്രകാശ് മാറ്റത്തിൽ, ഫാ. മാത്യു തുരുത്തിപ്പിള്ളിൽ എന്നിവർ സഹകാർമ്മികരായിരുന്നു.

ഓശാന ഞായർ വി.കുർബാന 7AM|OSHANA PALM SUNDAY HOLY MASS|SYRO MALABAR|GEORGE ALENCHERRY|LIVE|GOODNESS TV

https://youtu.be/vaz7ZT7PeTM

നിങ്ങൾ വിട്ടുപോയത്