കോവിഡ് കുറയണമെങ്കിൽ ജനം കൂടി കരുതൽ എടുക്കണം. പലരും രോഗം വന്നാൽ വെളിപ്പെടുത്താതെ, പരിശോധനക്ക് വിധേയമാകാതെ പുറത്തു ഇറങ്ങി നടക്കുകയാണ്.നമ്മൾ കൊറോണയെ മറന്നു. പക്ഷെ കൊറോണ നമ്മളെ മറന്നിട്ടില്ല, കല്യാണ ആഘോഷങ്ങൾ, ഉത്സവങ്ങൾ, പെരുന്നാളുകൾ, അനാവശ്യ യാത്രകൾ, ഇലക്ഷൻ സമയത്തു എല്ലാത്തിനെയും കൂടി തുറന്നു വിട്ടപ്പോൾ മാസ്കും വേണ്ടാരുന്നു സാമൂകിക അകലവും വേണ്ടാരുന്നു. ചിലപ്പോ തോന്നും ഇവിടെ നിയന്ത്രണം പ്രവാസികൾക്ക് മാത്രമേ ഒള്ളോ എന്ന്, നാട്ടുകാർക്ക് ഇതൊന്നും ബാധകമല്ല. മറ്റുള്ള സംസ്ഥാനങ്ങളിൽ ചികിത്സ സ്വന്തം കാശ് മുടക്കിയപ്പോൾ രോഗ വ്യാപനം കുറഞ്ഞു. സ്വന്തം കാശിൽ ടെസ്റ്റ്‌, ചികിത്സാ ചിലവ് ആയപ്പോൾ എല്ലാവരും മാസ്കും, അകലവും പാലിക്കുന്നു.

സർക്കാരിന് ഭയം തിരെഞ്ഞെടുപ്പ് തിരിച്ചടി ഉണ്ടാകുമോ എന്നു കരുതി ഇളവുകൾ കുറക്കുന്നു. 50 പേർക്കു അനുവാദം ഉള്ള ചടങ്ങുകളിൽ 300പേര് പങ്കെടുത്താലും ഒരു നടപടിയും ഇല്ല. കരുതിയിരിക്കുക ജാഗ്രത.ശുഭദിനം ✌️

നിങ്ങൾ വിട്ടുപോയത്