കാപ്പൻ കുടുംബയോഗ വാർഷികം 15 ന്
പാലാ: കാപ്പൻ കുടുംബയോഗ വാർഷികം 15 ന് രാവിലെ 9 മുതൽ പാലാക്കാടുള്ള ഡിജോ കാപ്പൻ്റെ വസതിയിൽ നടക്കും.

പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. ഡോ സിറിയക് തോമസ് മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ മാണി സി കാപ്പൻ എം എൽ എ, ഫാ അഖിൽ എസ് കാപ്പൻ എന്നിവർക്കു സ്വീകരണം നൽകും.



മേരി ജോസ്ഥ് ദീപം തെളിക്കും. ജോയി കാപ്പൻ അനുസ്മരണം നടത്തും. തങ്കച്ചൻ കാപ്പൻ അദ്ധ്യക്ഷത വഹിക്കും. ഫാ അഗസ്റ്റിൻ പാറപ്ലാക്കൽ, ഫാ ജോർജ് കാപ്പൻ, ഫാ ജോസഫ് കാപ്പൻ, പ്രൊഫ ജെ സി കാപ്പൻ, കെ സി ജോസഫ്, സിറിയക് തോമസ് കാപ്പൻ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് സ്നേഹവിരുന്നും കലാപരിപാടികളും നടക്കും.