ജോസഫ് ശിശുക്കളുടെ സംരക്ഷകൻ

എല്ലാ വർഷവും നവംബർ ഏഴാം തീയതി ശിശുസംരക്ഷണദിനമായി ആചരിക്കുന്നു. “ശിശുക്കളെ സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, വളർത്തുക ” എന്നതാണ് 2021 ലെ ലോക ശിശു സംരക്ഷണദിന പ്രമേയം.

ശിശുവായി ഈ ഭൂമിയിൽ അവതരിച്ച ദൈവപുത്രൻ്റെ വളർത്തു പിതാവും സംരക്ഷകനും ആയിരുന്നല്ലോ യൗസേപ്പിതാവ്. ഈശോയുടെ ജനനം മുതൽ അവനെ വളർത്തുന്നതിലും സംരക്ഷിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അവനു വേണ്ടി അധ്വാനിക്കുന്നതിലും യാതൊരു പരിധിയും യൗസേപ്പിതാവ് വച്ചില്ല. മരണകകരമായ സാഹചര്യങ്ങളിൽ നിന്നു ശിശുവായ ഈശോയെ സംരക്ഷിക്കാൻ ക്ലേശങ്ങളും സഹനങ്ങളും അവൻ സ്വയം ഏറ്റെടുത്തു.

ഈശോ ജ്‌ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു (ലൂക്കാ 2 : 52 ) എന്നു വിശുദ്ധ ഗ്രന്ഥത്തിൽ നാം വായിക്കുന്നു. അതിനു സാഹചര്യമൊരിക്കിയത് നസറത്തിലെ വളർത്തപ്പനായ യൗസേപ്പിതാവായിരുന്നു.

തിരു കുടുംബത്തിൻ്റെ തലവൻ ശിശുക്കളുടെയും മദ്ധ്യസ്ഥനാണ്. ശിശുവായ ദൈവപുത്രനെ സംരക്ഷിക്കുകയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത യൗസേപ്പിതാവിൻ്റെ പിതൃ സംരക്ഷണത്തിന് എല്ലാ ശിശുക്കളയും നമുക്ക് ഭരമേല്പിക്കാം.

ഫാ. ജയ്സൺ കുന്നേൽ mcbs

നിങ്ങൾ വിട്ടുപോയത്

മനുഷ്യ മഹാത്മ്യം ഉയർത്തിപ്പിടിക്കുവാൻ പ്രോലൈഫ് പ്രസ്ഥാനവും പ്രവർത്തകരും ശ്രമിക്കണം .ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി-|കലയിലൂടെ ജീവന്റെ സന്ദേശം പകർന്നു ജീവോത്സവം