സഭയുടെ സ്ഥാപനങ്ങളിൽ ജോലിക്ക് കയറണമെങ്കിൽ കോഴ കൊടുക്കണം. അധ്യാപക നിയമനങ്ങൾക്ക് ലക്ഷങ്ങൾ വാങ്ങുന്നു തുടങ്ങിയ ആരോപണങ്ങൾ പതിവായി കേൾക്കാറുണ്ട്.

എന്നോട് നേരിട്ടും സോഷ്യൽ മീഡിയയിലൂടെയും പലരും ഇതേക്കുറിച്ച് ചോദിച്ചതിന്റെ വെളിച്ചത്തിൽ ഞാൻ ചങ്ങനാശ്ശേരി അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം പിതാവിനോട് ഏതാനും വർഷങ്ങൾക്ക് മുൻപ് സ്വകാര്യമായി ഇതേകുറിച്ച് ചോദിച്ചു. അഭിവന്ദ്യ പിതാവ് അന്ന് പറഞ്ഞ മറുപടി, ഇതിൽ സത്യം ഉണ്ടെന്ന് കരുതുന്നില്ല. ചങ്ങനാശ്ശേരി അതിരൂപതയുടെ കോളേജുകളിലോ കോർപ്പറേറ്റ് മാനേജ്‌മന്റ് സ്കൂളുകളിലോ അധ്യാപക നിയമനനത്തിന് കോഴ വാങ്ങരുത് എന്ന നിർദേശം നേരത്തെ മുതൽ നല്കിയിട്ടുള്ളതാണ്. അതിന് വിര്ദുദ്ധമായി ആരെങ്കിലും പ്രവർത്തിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് എനിക്കറിവില്ല. അങ്ങനെയുള്ള സംഭവങ്ങൾ ഉണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ നൽകിയാൽ തീർച്ചയായും നടപടി എടുക്കാം. എന്നോട് ആരോപണം ഉന്നയിച്ച പല സുഹൃത്തുക്കളോടും തെളിവ് ചോദിച്ചപ്പോൾ അവർ ഉരുണ്ട് കളിച്ച് പിന്മാറിയതല്ലാതെ ഒരു തെളിവും നൽകിയില്ല.

അടുത്തയിടെ ഡോ ജോബിൻ എസ് കൊട്ടാരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ 100 വർഷം പൂർത്തിയാക്കിയ കേരളത്തിലെതന്നെ പ്രെസ്റ്റീജിയസ് കോളേജ് ആയ ചങ്ങനാശ്ശേരി എസ് ബി കോളേജിന്റെ 100 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും അധ്യാപക-അനധ്യാപക നിയമനങ്ങൾക്ക് കോഴ വാങ്ങിയിട്ടില്ല എന്ന് എഴുതിയത് വായിച്ചപ്പോഴാണ് എനിക്ക് അഭിവന്ദ്യ പെരുന്തോട്ടം പിതാവിന്റെ ഈ വാക്കുകൾ ഓർമ്മ വന്നത്.

കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയറെടുക്കുന്ന, കാടടച്ച് വെടി വെക്കുന്ന പലരും വായിൽ വരുന്നത് കോതയ്ക്ക് പാട്ടായി ഏറ്റുപാടുമ്പോൾ അപമാനിക്കപ്പെടുന്ന നിരപരാധികളായ പലരുമാണ് എന്നതാണ് സത്യം.

ജോകാവാലം

Jo Kavalam Jolly George

നിങ്ങൾ വിട്ടുപോയത്