കൊല്ലം :- പ്രോലൈഫ് കൊല്ലം രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ പീപ്പിൾ ലീപ് ഓർഗനൈസേഷൻ(ഇപ്ലോ),വി കെയർ പാലിയേറ്റീവ് & ചാരിറ്റബിൾ ട്രസ്റ്റ്‌, കരുതൽ അക്കാഡമി എന്നിവയുടെ പിന്തുണയോടെ ഡിസംബർ മുപ്പതാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിൽ ഇന്റർനാഷണൽ ജീവൻ ഫെസ്റ്റ് 2024 എന്ന പേരിൽ പ്രോലൈഫ് മെഗാ ഷോ നടക്കും.

സംഗീതവും നൃത്തങ്ങളും സ്കിറ്റുകളും മാർഗ്ഗം കളിയും അവാർഡുകളും ആദരവുകളുമൊക്കെയായി സംഘടിപ്പിക്കുന്ന മെഗാ ഷോക്ക് പ്രോലൈഫ് രൂപത ഡയറക്ടർ ഫാ. ഷാജൻ, രൂപത കോർഡിനേറ്റർ ജോർജ് എഫ് സേവ്യർ വലിയവീട്, സ്വാഗതസംഘം ഇന്റർനാഷണൽ കൺവീനർ അരുൺ ജോസഫ്, കോർഡിനേറ്റർമാരായ ബെറ്റ്സി എഡിസൺ, ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ,ഇഗ്‌നേഷ്യസ് വിക്ടർ,ജോസ്ഫിൻ ജോർജ്, ടി വി ടെറൻസ് എന്നിവർ നേതൃത്വം നൽകും.

ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി, പുനലൂർ രൂപതാധ്യക്ഷൻ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കെ സി ബി സി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ളീറ്റസ് കതിർപ്പറമ്പിൽ, കൊല്ലം രൂപത വികാരി ജനറൽ ഫാ. ഡോ. ബൈജു ജൂലിയാൻ, കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ്‌ ജോൺസൻ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ,സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് തുടങ്ങിയവർ സന്നിഹിതരാകും.ആശംസകൾ അർപ്പിക്കും


റവ. ഡോ. ബൈജു ജൂലിയാൻ, ഫാ. ക്ളീറ്റസ് കതിർപ്പറമ്പിൽ, സാബു ജോസ്,യുഗേഷ് തോമസ് പുളിക്കൻ, ഡോ. ഫിന്റോ ഫ്രാൻസിസ്, സിസ്റ്റർ മേരി ജോർജ്, ടോമി ദിവ്യരക്ഷാലയം, മാർട്ടിൻ ജെ ന്യൂനസ് എന്നിവർക്ക് വിവിധ വിശുദ്ധരുടെ പേരിലുള്ള സംസ്ഥാന അവാർഡുകളും കെ സി ബി സി പ്രോലൈഫ് സമിതി സംസ്ഥാന ഭാരവാഹികളായ ജോൺസൻ ചൂരേപ്പറമ്പിൽ, ജെയിംസ് ആഴ്ചങ്ങാടൻ, ടോമി പ്ലാത്തോട്ടം, ഇഗ്‌നേഷ്യസ് വിക്ടർ,ഡോ. ഫ്രാൻസിസ് ആറാടൻ, സെമിലി എം ആന്റോ എന്നിവർക്ക് ജീവസംരക്ഷണ പുരസ്കാരവും കൊല്ലം രൂപതാംഗങ്ങളായ ഫാ. ഫിൽസൻ ഫ്രാൻസിസ്, ജയിൻ ആൻസിൽ ഫ്രാൻസിസ്, ആലപ്പി സ്റ്റാലിൻ, വി ടി കുരീപ്പുഴ, ജോസഫ് എഡ്വേർഡ്, ഡോ. ബിജു ടെറൻസ്, ഡോ തോമസ് അൽഫോൻസ്, സുധീർ തോട്ടുവാൽ, ടി. എസ്.സാബു, തിയോഫിൻ തെക്കുംഭാഗം,ജോസ് ടൈറ്റസ്, ജോസ് മോത്ത എന്നിവർക്ക് കർമ്മരത്ന പുരസ്കാരവും സമ്മാനിക്കും.മെഗാ ഷോയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വലിയ കുടുംബങ്ങളെ ആദരിക്കും.

നിങ്ങൾ വിട്ടുപോയത്