തൃശൂർ: ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് 2024ൻ്റെ സ്വാഗത സംഘം ഓഫീസ് സിബിസിഐ പ്രസിഡൻറ് അഭിവന്ദ്യ മാർ ആൻഡ്രൂസ് താഴത്ത്ഉദ്ഘാടനം ചെയ്തു.ജീവൻ അതിൻറെ സമഗ്രതയിൽ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അഭിവന്ദ്യ പിതാവ് തദവസരത്തിൽ ഓർമ്മപ്പെടുത്തി.

കാരിസ് ഇന്ത്യ സംഘടിപ്പിക്കുന്ന പ്രസ്തുത പ്രോഗ്രാം കെസിബിസി പ്രൊ ലൈഫ് സമിതി, സീറോ മലബാർ സഭ പ്രോലൈഫ് അപ്പസ്തൊലെറ്റ് ,കരിസ്മാറ്റിക് മുവു്മെൻ്റ്, കെസിബിസി ഫാമിലി കമ്മീഷൻ,ജീസസ് യൂത്ത് എന്നിവയുടെ പിന്തുണയോടെ തൃശൂർ അതിരുപതയിലെ ജോൺ പോൾ പ്രൊ ലൈഫ് സമിതിയുടെയും കരിസ്മാറ്റിക് മുന്നേറ്റത്തിന്റെയും നേതൃത്വത്തിലാണ് ഓഗസ്റ്റ് 10- ന് തൃശ്ശൂരിൽ വച്ച് നടക്കുന്നത്. അതിനു മുന്നോടിയായി കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ കേരള മാർച്ച് ഫോർ ലൈഫ് ജൂലായ് മാസത്തിൽ നടക്കും. മുഴുവൻ ജില്ലകളിലും സന്ദർശിക്കുന്ന കേരള പ്രൊ ലൈഫ് സന്ദേശ യാത്ര യിലൂടെ ഭ്രുണഹത്യ വിരുദ്ധ സന്ദേശം കേരള സമൂഹത്തിലേക്ക് എത്തിക്കും.
കെ.സി.ബി.സി. പ്രോലൈഫ് സമിതിയുടെ ജനറൽ സെക്രട്ടറിയും മാർച്ച് ഫോർ ലൈഫ് തൃശൂർ ൻ്റെ ജനറൽ കൺവീനറുമായ ജെയിംസ് ആഴ്ച്ചങ്ങാടൻ വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങിൽ വർക്കിംഗ് ചെയർമാൻ ഫാ. ഡെന്നി താണിക്കൽ, കോവർക്കിംഗ് ചെയർമാൻ ഫാ. റോയ് വേളാകൊമ്പിൽ, വികാരി ജനറൽ ഫാ. ജോസ് വള്ളൂരാൻ , ഫാ. വർഗീസ് കൂത്തൂർ, ഫാ. ഡൊമിനിക് തലക്കോടൻ, ജോഷി വടക്കൻ തുടങ്ങിയവർ സംസാരിച്ചു.
എൽസി വിൻസൻ്റ്, അഡ്വ. അജി വർഗീസ്, സി ജൊ ഇഞ്ചോടിക്കാരൻ, രാജൻ ആൻ്റണി, ജോജു ജോസ് പെല്ലിശ്ശേരി, ജോൺ ജെയിംസ്,നോജൻ ബാബു തുടങ്ങിയവർ നേതൃത്വം നൽകി.




