സമാധാനത്തിനെതിരെയുള്ള വെല്ലുവിളി, ഇക്കാലത്ത് എല്ലാ മനുഷ്യരുടേയും ബോധമണ്ഡലത്തില്‍ ഉയര്‍ന്നിട്ടുള്ള ഒരു ചോദ്യമാണ്, എല്ലാ മനുഷ്യരുടെയും യുക്തമായ ജീവിത നിലവാരത്തിന് ഭംഗം വരുത്തുന്ന ഒരു പ്രശ്നം, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെ ബാധിക്കുന്ന കാര്യം, മരണത്തേയും ജീവിതത്തേയും ബാധിക്കുന്ന പ്രശ്നം.

ഈ പ്രശ്നത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോള്‍ രണ്ടു കാര്യങ്ങള്‍ പരമപ്രാധാന്യമര്‍ഹിക്കുന്നു. ഈ കാര്യങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണ്.

ഇതില്‍ ആദ്യത്തേത്: ധാര്‍മ്മിക ബോധത്തിന്റെ അനിവാര്യത, ഇത് ഭ്രൂണാവസ്ഥ മുതല്‍ മരണകിടക്ക വരെ ‘മനുഷ്യ ജീവനെ’ ബഹുമാനിക്കുകയും, സംരക്ഷിക്കുകയും, ഇക്കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുവാന്‍ നമ്മോടാവശ്യപ്പെടുന്നു. സകല വ്യക്തികള്‍ക്കും, ജനങ്ങള്‍ക്കും പ്രത്യേകമായി ദുര്‍ബ്ബലര്‍ക്കും, അഗതികള്‍ക്കും, സര്‍വ്വരാല്‍ ഉപേക്ഷിക്കപ്പെട്ടവര്‍ക്കും വേണ്ടി: സ്വാര്‍ത്ഥതയും, അത്യാഗ്രഹവും, പ്രതികാരബുദ്ധിയും ഉപേക്ഷിക്കുവാന്‍ ഇത് നമ്മോടാവശ്യപ്പെടുന്നു.

രണ്ടാമത്തെ കാര്യം: സമാധാനം മനുഷ്യപ്രയത്നത്തിനും അപ്പുറമാണെന്ന ആരോപണം; പ്രത്യേകിച്ച് ലോകത്തിന്റെ ഇന്നത്തെ അവസ്ഥയില്‍, നമ്മുടെ പരിധിക്കും അപ്പുറമുള്ള ഇതിന്റെ ഉറവിടവും, സമാധാനത്തിന്റെ സാക്ഷാത്കാരവും അന്വോഷിക്കേണ്ടത് അനിവാര്യമാണ്. അതിനാലാണ് നാം എല്ലാവരും സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത്. (വിശുദ്ധ ജോൺ പോള്‍ രണ്ടാമൻ മാർപാപ്പ, അസ്സീസ്സി 27.10.1986)