എല്ലാ സഹോദരങ്ങൾക്കും എന്റെ ഈസ്റ്റർ ആശംസകൾ.

“സത്യമായിട്ടും കർത്താവായ യേശുക്രിസ്തു ഉയർത്തെഴുനേറ്റു “എന്ന വിശ്വാസപ്രഖ്യാപനം ആണ് ഈസ്റ്റർ ദിനത്തിന്റെ പ്രെ ത്ത്യേകത.”ഹേ മരണമേ! നിന്റ ജയം എവിടെ?”എന്ന ഒരു പുസ്തകം ദൈവേഷ്ടo അനുസരിച്ചു 2017ൽ എഴുതുവാൻ ഇടയായി. ഈ പുസ്തകം MOC(മലങ്കര ഓർത്തഡോസ് സഭ )ആ വർഷം തന്നെ പബ്ലിഷ് ചെയ്തു.

മരണാനന്തര ജീവിതം എന്ന വിഷയം 27 ചാപ്റ്ററായി തിരിച്ചു എഴുതിയിരിക്കുന്നു.. യെസ്സശരീരനായ സർവ്വ ശ്രീ ഡോ ബാബു പോൾ ആണ് അവതാരിക എഴുതിയിരിക്കുന്നത്.”ഹേ മരണമേ നിന്റ ജയം എവിടെ? ഹേ മരണമേ നിന്റെ വിഷമുള്ളു എവിടെ?” എന്ന് പൗലോസ് അപ്പോസ്ത്തോലൻ 1 കോരിന്ത്യർ 15/55ൽ പറയുന്നു. എന്നാൽ പഴയനീയമത്തിൽ ഹോസായ 13/14 ൽ “മരണമേ, നിന്റ ബാധകൾ എവിടെ? പാതാളമേ നിന്റെ സംഹാരം എവിടെ?”എന്ന് ചോദിക്കുന്നു.

എല്ലാ മാനവരാശിക്കും കുളിർമയും ശാന്തിയും ചൈതന്യവും ഈ ഈസ്റ്റർ കാലത്ത് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

എന്റെ ഈ പുസ്തകം എല്ലാവർക്കും ഈസ്റ്റർ ദിനത്തിൽ സമർപ്പിക്കുന്നു.

അഡ്വ .വർഗീസ് പി തോമസ്

നിങ്ങൾ വിട്ടുപോയത്