എറണാകുളം: സകല വിശുദ്ധരുടെ ഓർമ്മദിനത്തിൽ കുഞ്ഞുങ്ങൾക്കായി ജീസസ് യൂത്ത് കെയ്‌റോസ് ബഡ്‌സ് ഒരുക്കുന്ന ഹോളീ ഹാബിറ്റ്‌സ് ഇതിനോടകം ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നു. വിശുദ്ധരുടെ വസ്ത്രങ്ങളണിഞ്ഞു വിശുദ്ധവചനങ്ങൾ ഉരുവിടുന്ന കുട്ടികളുടെ വീഡിയോയും ഫോട്ടോയും അയച്ചു ആർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതിനോടകം നൂറുകണക്കിന് കുരുന്നുകളുടെ വീഡിയോകളും ഫോട്ടോകളുമാണ് കെയ്‌റോസ് ബഡ്‌സ് ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചിട്ടുള്ളത്.

https://www.instagram.com/kairosbuds/

കുട്ടികളിൽ വിശുദ്ധരോടുള്ള സ്നേഹവും സൗഹാർദ്ധവും ആഭിമുഖ്യവും വളർത്തിയെടുക്കാൻ വേണ്ടിയാണ് ഹോളീ ഹാബിറ്റ്‌സ് സംഘടിപ്പിച്ചിരിക്കുന്നതെന്നു പ്രോഗ്രാം കോഓർഡിനേറ്ററും കെയ്‌റോസ് ബഡ്‌സ് ചീഫ് എഡിറ്ററുമായ നോബിൻ ജോസ് സിംഗപ്പൂർ അറിയിച്ചു. ഇതു രണ്ടാം തവണയാണ് ഹോളീ ഹാബിറ്റ്‌സ് സംഘടിപ്പിക്കുന്നത്.

നവംബർ 5 വരെ പരിപാടിയിൽ പങ്കെടുക്കാം. താഴെക്കാണുന്ന ലിങ്കിൽ കയറിയാണ് ഫോട്ടോകളും വീഡിയോകളും അയക്കേണ്ടത്.

https://www.jykairosmedia.org/holy-habits

നമ്മുടെ ജീവിതത്തിൽ കർത്താവിന്റെ കരുണ സജീവമാകുമ്പോൾ, പരീക്ഷണങ്ങളും കഷ്ടപ്പാടുകളും പഴയകാല കാര്യമായി മാറും. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ദൈവത്തിന്റെ കരുണ ആവശ്യമാണ്. നാം പാപിയാണെങ്കിലും, മാനസാന്തരപ്പെട്ട്, പാപങ്ങൾ എല്ലാം ഏറ്റു പറഞ്ഞ് വിശുദ്ധി പ്രാപിച്ചാൽ ദൈവത്തിന്റെ കരുണ ധാരാളമായി ചൊരിയും. നാം ഓരോരുത്തരുടെയും ജീവിതത്തിന്റെ മേൽ കർത്താവിന്റെ കരുണയും പ്രസാദവും ഉണ്ടായിരിക്കട്ടെ. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സമ്മാനങ്ങൾ നൽകും. ലഭിക്കുന്ന എൻട്രികൾ പരിശോധനകൾക്ക് ശേഷം കെയ്‌റോസ് ബഡ്‌സ് ഇൻസ്റ്റാഗ്രാം പേജിൽ പ്രസിദ്ധപ്പെടുത്തും. കൂടുതൽ ലൈക്കും ഷെയറും ലഭിക്കുന്ന എന്ററികൾക്കാണ് സമ്മാനങ്ങൾ. 14 വയസ്സും അതിൽ താഴെയുമുള്ള കുട്ടികൾക്കാണ് ഹോളീ ഹാബിറ്റ്‌സിൽ പങ്കെടുക്കാൻ കഴിയുക

നിങ്ങൾ വിട്ടുപോയത്