സഭയുടെയും സമൂഹത്തിന്റെയും പ്രതീക്ഷയും ശക്തിയും യുവജനകളിലാണെന്നു തൃശൂർ അതിരൂപത സഹായമെത്രാൻ മാർ.ടോണി നീലങ്കാവിൽ. ജീസസ് യൂത്ത് കെയ്‌റോസ് മീഡിയ നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻപേ ഓടി മറ്റുള്ളവർക്ക് പ്രചോദനവും ശക്തിയും മാതൃകയും നൽകേണ്ടവരാണ് യുവജനങ്ങൾ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ലിയോ ടോം വടക്കൻ എഴുതിയ പങ്കാളിത്ത സഭ ഫ്രാൻസിസ്‌ പാപ്പായുടെ വീക്ഷണത്തിൽ എന്ന പുസ്തകവും റിജോയ്സ് ആക്ഷൻസൊങ് സീരീസും അദ്ദേഹം പ്രകാശനം ചെയ്തു.

തൃശൂർ അതിരൂപത മതബോധന ഡയറക്റ്റർ ഫാ.ഫ്രാൻസിസ് ആളൂർ മുഖ്യപ്രഭാഷണം നടത്തി. കെയ്‌റോസ് ഡയറക്റ്റർ ഡോ.ചാക്കോച്ചൻ ഞാവള്ളിൽ അധ്യക്ഷത വഹിച്ചു. പാസ്റ്ററൽ കൗണ്സിൽ സെക്രട്ടറി ഡോ.മേരി റജീന, ജീവൻ ടി.വി ചീഫ് ന്യൂസ് എഡിറ്റർ ബാബു വളപ്പായ, ഗിനീസ് ഫ്രാൻസിസ്, ആന്റോ.എൽ.പുത്തൂർ, മനോജ് തലക്കോടൻ, ലിയോ ടോം വടക്കൻ, സിജോ ജോർജ് എന്നിവർ പ്രസംഗിച്ചു.

നിങ്ങൾ വിട്ടുപോയത്