മലങ്കര കത്തോലിക്കാ സഭ ഗുഡ്‌ഗാവ് ഭദ്രാസന മെത്രാപ്പോലിത്ത, അഭിവന്ദ്യ. ഡോ. ജേക്കബ് മാർ ബർന്നബാസ് തിരുമേനിയുടെ വന്ദ്യ പിതാവ് ശ്രീ. എ. സി. ഗീവർഗീസ് (ഏറാത്തു വീട് ) ദൈവസന്നിധിയിലേക്ക് ചേർക്കപ്പെട്ടു.
ഭാര്യ – ശ്രീമതി. റെയ്ച്ചൽ വർഗീസ് (തിയ്യാടിക്കൽ. പൊരുന്നാളൂർ വീട്ടിൽ ). മക്കൾ – അഭി. ഡോക്ടർ. ജേക്കബ് മാർ ബർന്നബാസ് (ഗുഡ്‌ഗാവ് മലങ്കര കത്തോലിക്ക രൂപത ബിഷപ്പ് )പി. എം. ഫിലിപ്പ് (റാന്നി ). എം. ജി തോമസ് (റാന്നി ). റോസമ്മ രാജു (തിരുവല്ല ).വത്സമ്മ (മുംബൈ ).സിസ്റ്റർ സംലഭ്യ S. I. C, സിസ്റ്റർ. ജീൻ മേരി S. I. C. സിസ്റ്റർ. ജൂഡി S. I. C
ആ വാക്കുകളും ചിന്തകളും വളരെ പ്രചോദനാത്‌മകമായി ഇന്നും ഹൃദയത്തിൽ തങ്ങിനിൽക്കുന്നു.
വിശുദ്ധ പൗലോസ് ശ്ളീഹ തിമോത്തിയൊസിന് എഴുതിയ രണ്ടാം ലേഖനത്തിൽ ഇപ്രകാരം പറയുന്നു, “ഞാൻ നന്നായി പൊരുതി, എന്റെ ഓട്ടം പൂർത്തിയാക്കി, വിശ്വാസം കാത്തു, എനിക്കായി നീതിയുടെ കിരീടം ഒരുക്കിയിരിക്കുന്നു””.തന്റെ പ്രവർത്തിയുടെ ഫലമായ നീതിയുടെ കിരീടം പ്രാപിക്കാൻ യാത്രയായ ഈ പ്രിയ പിതാവ് തന്റെ മക്കളെ ദൈവത്തിലുള്ള വലിയ പ്രത്യാശയിലും, ദൈവീകാനുകാരണത്തിലും, ആചഞ്ചല വിശ്വാസത്തിലും ഉറച്ചുനില്ക്കുന്നതിൽ തന്റെ മക്കൾക്ക് എന്നും വഴികാട്ടിയായിരുന്നു.
നല്ല ഒരു കുടുംബ നാഥനായി, മക്കൾക്ക് സ്നേഹനിധിയായ അപ്പനായി, ശാസനത്തിലും, ശിക്ഷണത്തിലും വളർത്തുവാൻ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. ഒരിക്കൽ അപ്പച്ഛനുമായി സംസാരിച്ചപ്പോൾ പങ്കിട്ട ഒരു ചിന്ത ഇപ്രകാരമായിരുന്നു. തന്റെ മൂത്ത മകനെ ദൈവവിളിക്കായ് വിട്ടപ്പോൾ ആ പിതാവിന്റെ മനസ്സിലെ ചിന്ത എന്തായിരുന്നു എന്ന ചോദ്യത്തിനു “തന്റെ മകനെ അതിനായി വിളിച്ചു വേർതിരിച്ച ദൈവത്തിന് ആ മകന്റെ ജീവിതത്തിലൂടെ നിറവേറപ്പെടേണ്ട ഉത്തമദൈവ പദ്ധതികൾ ഉണ്ട് എന്ന ബോധ്യമാണ് ആ വത്സല പിതാവിന്റെ ഹൃദയത്തെ ഭരിച്ചിരുന്നത്, പിന്നീട് തന്റെ മൂന്നു പെണ്മക്കളും ആ ദൈവ വിളിയുടെ ഭാഗമായപ്പോൾ ആ ബോധ്യം ഉള്ളിൽ ശക്തിപ്പെട്ട അനുഭവമാണ് ആ പിതാവ് പങ്കുവെച്ചത്.ആ വാക്കുകളും ചിന്തകളും വളരെ പ്രചോദനാത്‌മകമായി ഇന്നും ഹൃദയത്തിൽ തങ്ങിനിൽക്കുന്നു.
ഭാരതത്തിന്റെ 22-സംസ്ഥാനങ്ങളുടെ മിഷൻചുമതല നിർവഹിക്കുന്ന മാർ ബർന്നബാസ് പിതാവിന്റെ കർമ മണ്ഡലങ്ങളോട് ചേർത്ത് ചിന്തിക്കുമ്പോൾ പ്രിയ പിതാവേ അങ്ങയുടെ ജന്മംസഫലതയുടേതാണ്… ജീവിതനിയോഗം അനുഗ്രഹീതമായി പുർത്തിയാക്കി…
ആ വീട്ടിൽ ഇനിയും കടന്നുവരുമ്പോൾ ആ ദൃശ്യ സാന്നിധ്യം ഇല്ലാ എന്ന വേദന ഉള്ളിലമർത്തി പ്രിയ കുടുംബാംഗങ്ങളുടെവേദനയിൽ പങ്കുകൊണ്ടു കൊണ്ട് അങ്ങയുടെ സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ മുന്നിൽ കണ്ണീർ പ്രണാമങ്ങൾ അർപ്പിച്ചുകൊണ്ട്….
സ്നേഹപൂർവ്വം.. ജീനാ അനിൽ, ഡൽഹി.🙏
സംസ്കാരശുശ്രുഷകൾ, റാന്നി നീരേറ്റ്‌കാവ്.St, തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ (തിങ്കൾ 10 A M)..
പുഷ്പഗിരി ആശുപത്രിയിൽ ആദരാഞ്ജലികൾ അർപ്പിക്കുവാൻ അനുവദനീയമായ സമയം.
Friday. 4PM-6PM.. Saturday 4PM-6PM, Sunday 11AM -1PM
ആദരാഞ്ജലികൾ