വരുന്ന ഒക്ടോബർ 17 ന് ആചരിക്കുന്ന ആഗോള മിഷൻ ഞായർ സന്ദേശം ഫ്രാൻസീസ് പാപ്പാ പങ്കുവെച്ചു.
അപസ്തോലൻമാരുടെ നടപടി പുസ്തകത്തിലെ “ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്‌ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കു സാധ്യമല്ല.”
(അപ്പ. പ്രവ. 4 : 20) എന്ന തിരുവചനങ്ങളെ ആധാരമാക്കിയാണ് പാപ്പ ഈ വർഷത്തെ മിഷൻ ഞായർ സന്ദേശം ഒരുക്കിയിരിക്കുന്നത്. 95 മത് ആഗോള മിഷൻ ഞായർ ഒക്ടോബർ 17 ആണ് ആചരിക്കുന്നത്.
ശിഷ്യൻമാരുടെ കാലഘട്ടത്തിൽ പോലും വിശ്വാസ കൈമാറ്റം എത്ര എളുപ്പമായിരുന്നില്ല, എന്നാൽ യേശുവുമായുള്ള ശിഷ്യന്മാരുടെ സൗഹൃതമാണ് ശിഷ്യന്മാർക്ക് ലോകം മുഴുവൻ പോയി സുവിശേഷം പ്രഘോഷിക്കാൻ അവരിൽ മായാത്ത മുദ്ര പതിപ്പിച്ചത് എന്നാണ് പാപ്പ പറയുന്നത്. ഈ കൊറോണ സാഹചര്യത്തിലും ഓരോ ക്രൈസ്തവനും മറ്റുള്ളവർക്ക് സുവിശേഷത്തിലെ ആശ്വാസമാകണം, അല്ലാതെ ഇപ്പൊൾ നാം അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നമ്മുടെ വിശ്വാസ തകർച്ചക്കോ, നമ്മുടെ വ്യക്തിപരമായ ധ്രുവീകരണതിനോ, നമ്മുടെ പ്രവാചക ദൗത്യം ഉപേക്ഷിക്കാനോ കാരണം ആകരുത് എന്ന് പാപ്പ പറയുന്നു.
നമുക്ക് ലഭിച്ച സുവിശേത്തിൻ്റെ വിളി ലോകം മുഴുവൻ പോയി സുവിശേഷം പ്രഘോഷിക്കാനാണ്, അല്ലാതെ പ്രാദേശിക വാദം ഉയർത്തിപ്പിടിക്കാൻ ആകരുത് എന്ന് പാപ്പ പറയുന്നു. ഫ്രാൻസിസ് പാപ്പയുടെ മിഷൻ ദിന സന്ദേശം ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, ജർമൻ, സ്പാനിഷ്, പോർച്ചുഗീസ്, പോളിഷ്, അറബി എന്നീ 8 ഭാഷകൾ ആണ് ഉള്ളത്.
റോമിൽ നിന്ന് ഫാ ജിയോ തരകൻ