Give me neither poverty nor riches; feed me with the food that is needful for me,”
‭‭(Proverbs‬ ‭30‬:‭8‬) ✝️

ദൈവത്തോട്‌ വിശ്വസ്‌തനായിരുന്നാൽ സമ്പത്തു നൽകി ദൈവം നിങ്ങളെ അനുഗ്രഹിക്കുമോ? അനുഗ്രഹിക്കുമായിരിക്കും, പക്ഷേ അത്‌ നിങ്ങൾ ഉദ്ദേശിക്കുന്നതരം സമ്പത്തു നൽകിയായിരിക്കില്ല. യേശുവിന്റെ അമ്മയായ മറിയയുടെ കാര്യമെടുക്കുക. മറിയ ദൈവപുത്രന്‌ ജന്മം നൽകുമെന്ന്‌ ദൈവദൂതനായ ഗബ്രിയേൽ അറിയിച്ച സന്ദർഭത്തിൽ, അവൾ ദൈവത്തിന്റെ “കൃപ ലഭിച്ച”വളാണെന്ന്‌ ദൈവത്തിന്റെ ദൂതൻ പറയുകയുണ്ടായി. എന്നാൽ മറിയ സമ്പന്നയായിരുന്നില്ല. യേശുവിനെ പ്രസവിച്ചശേഷം അവൾ ആലയത്തിൽ യാഗമായി അർപ്പിച്ചത്‌, ‘ഒരു ജോഡി പ്രാവുകളെ’ ആയിരുന്നു.ധനപരമായി കുറഞ്ഞ ആളുകൾ ദൈവത്തിന് അർപ്പിച്ചിരുന്ന യാഗമായിരുന്നു അത്‌. മറിയയ്‌ക്ക്‌ സമ്പത്തില്ലായിരുന്നു എന്ന വസ്‌തുത അവൾക്ക്‌ ദൈവത്തിന്റെ അംഗീകാരമില്ലായിരുന്നു എന്ന്‌ സൂചിപ്പിക്കുന്നുണ്ടോ? ഒരിക്കലും ഇല്ല

യേശുവും സമ്പന്നനായിരുന്നില്ല. അവൻ ജനിച്ചുവളർന്നത്‌ ഒരു എളിയ ഭവനത്തിലായിരുന്നു. ജീവിതകാലം മുഴുവനും അവൻ എളിയ അവസ്ഥയിൽത്തന്നെയാണ്‌ ജീവിച്ചതും. ഒരിക്കൽ, തന്നെ അനുഗമിക്കാൻ ആഗ്രഹിച്ച ഒരു വ്യക്തിയോട്‌ അവൻ ഇങ്ങനെ പറഞ്ഞു: “കുറുനരികൾക്കു മാളങ്ങളും ആകാശത്തിലെ പക്ഷികൾക്കു കൂടുകളുമുണ്ട്‌; മനുഷ്യപുത്രനോ തലചായ്‌ക്കാൻ ഇടമില്ല. എന്നാൽ ദൈവത്തിന്റെ രാജ്യവും നീതിയും അനേഷിക്കുമ്പോൾ ദൈവം തന്റെ മക്കളായ നാം ഒരോരുത്തർക്കും എല്ലാ അനുഗ്രഹങ്ങളും പ്രദാനം ചെയ്യുന്നു. പഴയ നിയമ കാലഘട്ടത്തിലേക്ക് നോക്കിയാൽ ദൈവത്തിന്റെ ദാസൻമാരായ, അബ്രഹാം ദാവീദ്, ജോസഫ് അവരൊക്കെ സമ്പന്നരായിരുന്നു

പുതിയനിയമ കാലഘട്ടം വരുമ്പോൾ ദൈവവചനം ലക്ഷ്യം വയ്ക്കുന്നത് സാമ്പത്തിക അനുഗ്രഹത്തെ കാൾ കൂടുതൽ ആത്മീയ അനുഗ്രഹത്തെ ആണ്. സമ്പത്തിൽ ആശ്രയിക്കുന്നതിനെക്കാൾ ഉപരി ദൈവത്തിലും, ദൈവത്തിന്റെ വചനത്തിലും ആശ്രയിക്കാനാണ് വചനം പറയുന്നത്. നാളെയെക്കുറിച്ചു ആകുലപ്പെട്ടു ദൈവം നമുക്ക് നല്കിയിരിക്കുന്ന ഇന്നത്തെ ദിവസം നശിപ്പിച്ചു കളയാതെ, എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാം.

നിങ്ങൾ വിട്ടുപോയത്