I have no pleasure in the death of the wicked, but that the wicked turn from his way and live;
‭‭(Ezekiel‬ ‭33‬:‭11) ✝️

മനുഷ്യന്‍ പലതിലും പരാജയപ്പെടുന്നു. എന്നാല്‍ മനുഷ്യൻ അനുതപിക്കുമ്പോള്‍ ദൈവം ക്ഷമിക്കുതായി കാണുന്നു. ഇസ്രായേല്‍ ജനതയുടെ യാത്രയില്‍ എത്രയോ പ്രാവശ്യം അവരോട് ദൈവം ക്ഷമിച്ചിട്ടുണ്ട്. ദാവീദിന്റെ പാപത്തെ ദൈവം ക്ഷമിച്ചു. പത്രൊസിന്റെ പിന്മാറ്റത്തെ കര്‍ത്താവ് ക്ഷമിച്ചു. ക്രൂശിലെ കള്ളനോട് ക്ഷമിച്ച ദൈവപുത്രനായ ക്രിസ്തു, തന്നെ ക്രൂശിലേറ്റിയവര്‍ക്കുവേണ്ടിയും ”ഇവര്‍ ചെയ്യുതെന്ത് എന്നു അറിയാത്തതുകൊണ്ട് ഇവരോട് ക്ഷമിക്കേണമേ” എന്നു പ്രാര്‍ത്ഥിച്ചു. തന്നോട് കുറവുകളെ ഏറ്റുപറയുന്ന ആരോടും ക്ഷമിക്കുമെന്ന് തിരുവചനം പ്രസ്താവിക്കുന്നു

ക്രിസ്തുവിലൂടെയുള്ള പാപക്ഷമ നാം അനുഭവിക്കുന്നത് ദൈവത്തിന്റെ കൃപയാലാണ്. നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു (റോമ -5:8) എത് ദൈവകൃപയെ വെളിപ്പെടുത്തുന്ന ഒരു അനുഗൃഹീത പ്രസ്താവനയാണ്. ക്രിസ്തുവിന്റെ ക്ഷമിക്കുന്ന സ്വഭാവം ദൈവകൃപയുടെ അടയാളമായി നാം മനസ്സിലാക്കുമ്പോള്‍ തന്നെ പാപബോധവും അനുതാപവും ദൈവികക്ഷമ പ്രാപിയ്ക്കാന്‍ അത്യന്താപേക്ഷിതങ്ങളാണെന്നും നാം അറിയണം

മനുഷ്യർ എത്ര മാരകമായ പാപം ചെയ്താലും അവയെല്ലാം ക്ഷമിക്കുന്ന കരുണാമയനാണ്‌ ദൈവം. നമ്മുടെ നിരവധിയായ പാപങ്ങൾ കണ്ടുപിടിക്കപ്പെടും എന്ന ഭയം നിമിത്തം നാം ദൈവത്തിൽനിന്നും ഓടിയകലുകയാണോ ചെയ്യുന്നത്? ഉരുകുന്ന മനസ്സും നുറുങ്ങിയ ഹൃദയുവുമായി തന്നെ സമീപിക്കുന്നവരുടെ പാപങ്ങൾ ക്ഷമിക്കുന്നവനാണ് ദൈവം. നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെടാനുള്ള പ്രധാനപ്പെട്ട ഘടകം നാം മറ്റുള്ളവരോട് ക്ഷമിക്കുമ്പോഴാണ് നമ്മുടെ പാപങ്ങള്‍ ദൈവം ക്ഷമിക്കുന്നത്. നാം ഓരോരുത്തർക്കും മറ്റുള്ളവരുടെ പാപം ക്ഷമിക്കുകയും നമ്മുടെ പാപമോചനത്തിനായി അപേക്ഷിക്കുകയും ചെയ്യാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

നിങ്ങൾ വിട്ടുപോയത്