എഴുപുന്ന റഫായേൽ മാലാഖ നാടിൻ്റെ കാവലാളാണ്.. എത്രയോ അനുഭവ സാക്ഷ്യങ്ങളാണ് നമുക്കുള്ളത്… പഠന പരീക്ഷയിൽ മാത്രമല്ല ജീവിത പരീക്ഷകളിലും റഫായേൽ മാലാഖ നൽകുന്ന സംരക്ഷണം ശക്തമാണ്….


… കോവിഡ് സാഹചര്യങ്ങളിൽ കഴിഞ്ഞ ഒരു വർഷത്തിലേറെ കാലമായ് നമ്മുടെ നാട് തകർച്ചയുടെ വക്കിലാണ്..

തൊഴിൽ സ്ഥാപനങ്ങളിൽ പണിയില്ല…

അടച്ചുപൂട്ടൽ,..

പിരിച്ചുവിടൽ…

നല്ലൊരു പങ്ക് ആളുകൾ ഉപജീവനത്തിനായ് എഴുപുന്നയിൽ നിന്നും എറണാകുളത്ത് പോയി വരുന്നവരാണ്.ഇന്നതിനുള്ള സാഹചര്യമില്ല.. ലോക് ഡൗണും ട്രിപ്പിൾ ലോക് ഡൗണും വരുമാന മാർഗ്ഗങ്ങളില്ലാതാക്കുന്നു…

ട്രെയിനില്ല, ബസില്ല, കടകളില്ല, പുറത്തിറങ്ങാൻ അനുവാദമില്ല… കഴിഞ്ഞ നാളുകളിൽ കോവിഡ് ബാധിതരായി മരണപ്പെട്ട ഉറ്റ ബന്ധുക്കൾക്ക് കണക്കില്ല… നാട് നിശ്ചലം.. ജീവിതം പ്രതിസന്ധിയിൽ…

പൊരുതാൻ ശേഷിയില്ലാതായവരാണ് ഏറെയും….
ഒരൊറ്റ” തീപ്പൊരി” എല്ലാ പ്രതിസന്ധിക്കും പരിഹാരമായ കാഴ്ചയാണ് ഇന്ന് എഴുപുന്നയിൽ…!


ഫാ.പോൾ ചെറുപിള്ളി എറണാകുളം അങ്കമാലി അതിരൂപതയിൽ ഉൾപ്പെട്ട എഴുപുന്ന സെൻറ് റാഫേൽസ് പള്ളിയിൽ വികാരിയായി എത്തിയിട്ട് ഇപ്പോൾ ഒരു വർഷം കഴിഞ്ഞു..

അതിരൂപതയുടെ സാമൂഹ്യ സേവന പ്രവർത്തന വിഭാഗമായ സഹൃദയയുടെ ഡയറക്ടറെന്ന നിലയിൽ സ്തുത്യർഹ സേവനം ചെയ്ത പോൾ ചെറുപിള്ളി അച്ചനെ ഒരിക്കൽ പരിചയപ്പെട്ടാൽപിന്നെ നാമാരും മറക്കില്ല…

ഡൈനാമിസം ആണ് മുഖമുദ്ര… പ്രതിസന്ധി ഘട്ടത്തിൽ ഇടവക ദേവാലയത്തിൽ മാത്രമല്ല എല്ലാ പരിഗണനകൾക്കുമപ്പുറമായി അർഹരിലേക്ക് സാധ്യമായ സഹായമെത്തിക്കാൻ അച്ചൻ പരിശ്രമിച്ചു വരുന്നു…

. ക്രിസ്തുവിൻ്റെ കരങ്ങൾ…. തൻ്റെ ബന്ധങ്ങളുപയോഗിച്ച് അതിരൂപതയുടെ കിഴക്കൻ മേഖലകളിൽ നിന്നും ഇതിനകം നിരവധി തവണ ഭക്ഷ്യവസ്തുക്കൾ ലോഡ് കണക്കിന് എഴുപുന്നയിലെത്തിച്ച് നാട്ടിലെങ്ങും വിതരണം ചെയ്തു…

വാഴക്കുല, ചക്ക, കപ്പ, പപ്പായ, പൈനാപ്പിൾ തുടങ്ങി വിവിധ കിഴങ്ങുവർഗ്ഗങ്ങൾ, പച്ചക്കറികൾ എല്ലാം ഇതിനകം എത്തിച്ചു കഴിഞ്ഞു…

. ഇവയുടെ വിതരണമെല്ലാം ഇടവക ജനങ്ങളാണ് നടത്തുന്നത്… ആവശ്യക്കാർക്കും സമീപ ഇടവക പള്ളികളിലും പല തവണ ഇവയെല്ലാം എത്തിക്കുന്നുമുണ്ട്….

ഉള്ളിലെരിയുന്ന പരിശുദ്ധാത്മാവും…… റഫായേൽ മാലാഖയും ഏകുന്ന വെളിച്ചം ഫാ. പോൾ ചെറുപിള്ളിയെ നയിക്കുന്നു…

. എഴുപുന്ന സെൻ്റ് ആൻ്റണീസ് പള്ളിയിലേയും എഴുപതിൽ പരം കുടുംബങ്ങൾക്ക് ഇന്നതിൻ്റെ പ്രയോജനം ലഭിച്ചു…

ഫേസ്മാസ്ക്, സാനിറ്റൈസർ, ഭക്ഷ്യവസ്തുക്കൾ എന്നിവയുടെയെല്ലാം സൗജന്യ വിതരണവും മറ്റുമായ് വിശ്രമമറിയാത്ത ദിനങ്ങളുമായ് അച്ചൻ തിരക്കിലാണ്…

എഴുപുന്നയിൽ നന്മയുടെ പൂക്കാലമാണ് മുൻപെങ്ങുമില്ലാത്ത വിധം

… കളകളെ പോലും സ്നേഹിച്ചും …

പരിചരിച്ചും ….വിളകളാക്കി മാറ്റുന്ന…

. നൂറും.. എൺപതും.. എഴുപതും മേനി ഫലം നൽകുന്നവരാക്കുന്ന വിദ്യ ഫാ.പോൾ ചെറുപിള്ളിക്കു മാത്രം സ്വന്തം…!!!!


നന്മകൾ നേരുന്നു…. പ്രാർത്ഥനയും…..🙏

നിങ്ങൾ വിട്ടുപോയത്