“Fear not, declares the Lord, for I am with you.
(Jeremiah 46:28) ✝️
ഭയം മനുഷ്യ വർഗത്തെ വ്യാധിപോലെ പിടികൂടി ഇരിക്കുകയാണ്. തോൽവി, ഇന്നത്തെ പ്രശ്നങ്ങൾ, നാളെയെക്കുറിച്ചുള്ള അനിശ്ചിതത്വം ഇതെല്ലാം ജീവിതത്തിൽ ഭയത്തെ ഉളവാക്കുന്നു. ഒരാൾ ഭയപ്പെടുന്നത് പോലെ അല്ലായിരിക്കാം മറ്റൊരു വ്യക്തി ഭയപ്പെടുന്നത്. തീച്ചൂളയിൽ വീണവന്റെ ഭയം തീയും, സിംഹക്കുഴിയിൽ വീണവന്റെ ഭയം സിംഹവും ആയിരിക്കും. ഒരു ഒരുപക്ഷേ തീച്ചൂളയിൽ വീണവൻ വേണമെങ്കിൽ സിംഹക്കുഴിയിൽ വീണവനെ കണ്ട് ഇങ്ങനെ പറഞ്ഞേക്കാം ഇതിൽ എന്താണ് ഇത്ര ഭയപ്പെടാൻ ഉള്ളത് എൻറെ അവസ്ഥ എത്രയോ മോശമാണ് എന്നു പറഞ്ഞേക്കാം. ഭൂമിയിൽ ഒരോ വ്യക്തിയും മറുള്ളവരുടെയോ വേദനയോ ഭയമോ പരസ്പരം തിരിച്ചറിയുന്നില്ല എന്നാൽ ദൈവം ഒരോ വ്യക്തിയുടെയും വേദനകളെയും ഭയത്തെയും തിരിച്ചറിയുന്നു
ദൈവത്തെ ഭയപ്പെടുന്നവൻ ഭൂമിയിൽ മനുഷ്യനെ ഭയപ്പെടേണ്ടതില്ല. ജീവിതത്തിൽ ഏത് പ്രതിസന്ധിയിലും യേശു നമുക്ക് സമീപസ്ഥനാണ്. നമ്മുടെ ആവശ്യനേരത്ത് നമ്മളെ സഹായിക്കുവാനായി ദൈവം തക്കസമയത്തു തന്നെ വരും. അവിടുന്ന് വരുന്നത് ഒട്ടും നേരത്തെ ആയിരിക്കുകയില്ല, വരാൻ അവിടുന്ന് ഒട്ടും താമസിക്കുകയുമില്ല. ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴിൽ നിങ്ങൾ താഴ്മയോടെ നിൽക്കുവിൻ. അവിടുന്ന് തക്ക സമയത്ത് നിങ്ങളെ ഉയർത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏൽപ്പിക്കുവിൻ. അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്”.
കൂലിക്കാരനായ ഇടയന് ആടുകൾക്ക് ഒരു ആപത്തു വരുന്നത് കണ്ടാൽ ഓടി പോകുന്നവനാണ് എന്നാൽ നല്ല ഇടയനായ കര്‍ത്താവ് ആടുകൾക്കുവേണ്ടി തന്റെ ജീവനെ കൊടുക്കുന്നവനാണ്. നമ്മുടെ പരീക്ഷകളിലും വേദനകളിലും, ഭയപ്പെടുമ്പോഴും നമ്മെ കൈവിട്ടുകളയാതെ അന്ത്യംവരെയും നമ്മുടെ കൂടെ നിൽക്കുന്ന, വിശ്വസിക്കാന്‍ കൊള്ളാവുന്ന, നമ്മെക്കുറിച്ച് കരുതലുള്ള നല്ല ഇടയനായി യേശുക്രിസ്തു ഇന്നു നമ്മുടെ കൂടെ ഉണ്ട്. ജീവിതപ്രശ്നങ്ങൾ നാം ഓരോരുത്തർക്കും ഭയപ്പെടാതെ പൂർണമായും കർത്താവിൽ ശരണം പ്രാപിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ