Yet I planted you a choice vine, wholly of pure seed. How then have you turned degenerate and become a wild vine?”
‭‭(Jeremiah‬ ‭2‬:‭21‬) ✝️

നാം ഒരോരുത്തരുടെയും ജീവിതത്തെ നമ്മുടെ പ്രവർത്തിയുടെ ഫലങ്ങളിൽ നിന്ന് തിരിച്ചറിയാൻ സാധിക്കും. പരുദ്ധാൽമാവിന്റെ ശക്തിയാൽ ദൈവാത്മാവിനായി അനുതാപത്താൽ നിറഞ്ഞ നമ്മുടെ ഹൃദയങ്ങളെ തുറന്നു കൊടുക്കുകയും ചെയ്യുമ്പോഴാണ് നമ്മൾ ദൈവരാജ്യത്തിനു വേണ്ടിയും നമ്മുടെ സഹോദരങ്ങൾക്കുവേണ്ടിയും, നമുക്ക് വേണ്ടിയും നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന നല്ല വൃക്ഷങ്ങളായി മാറുന്നത്. നാം ഒരോരുത്തരും വിശിഷ്ട ഫലം പുറപ്പെടുവിക്കാനുള വ്യക്തികളായി മാറുവാൻ ദൈവം ആഗ്രഹിക്കുന്നു എന്നാൽ നാം പലപ്പോഴും കാട്ടു മുന്തിരിയുടെ ഫലങ്ങൾ ആണ് പുറപ്പെടുവിക്കുന്നത്.

മുന്തിരിച്ചെടി ഇസ്രായേൽ ജനതയുടെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്ന ഫലസസ്യമാണ്. നല്ല വിശിഷ്ട മുന്തിരി ഫലങ്ങൾ കാഴ്ചയ്ക്ക് മാത്രമല്ല പ്രയോജനപ്പെടുന്നത്;  അവ രുചികരവും പോഷക സമൃദ്ധവുമാണ്,  കേടില്ലാത്തതും അഴുകാത്തതും രോഗങ്ങൾ ഇല്ലാത്തവയുമാണ്. മനുഷ്യജീവിതം ഇത്തരത്തിലുള്ള നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നത് വിശുദ്ധമായ ഒരു ജീവിതശൈലി രൂപപ്പെടുത്തിയെടുത്ത് സത്യത്തിന്റെയും നീതിയുടെയും പാതയിലൂടെ നടക്കാൻ ഉദ്യമിക്കുമ്പോഴാണ്.

ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൌമ്യത, ആത്മസംയമനം ഇവയാണ്” (ഗലാത്തിയാ 5:22-23). നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്ന വ്യക്തികളായി മാറാൻ ഒരു രാത്രികൊണ്ട്‌ ആർക്കും സാധിക്കില്ല. പ്രലോഭനങ്ങളും പാപസാഹചര്യങ്ങളും ഉണ്ടാകുമ്പോൾ ചെറുത്തു നിൽക്കാൻ കഴിവില്ലാത്ത നമ്മുടെ ബലഹീനതയെ മനസ്സിലാക്കി, ദൈവത്തിന്റെ ശക്തിയിൽ ശരണം വയ്ക്കാൻ തുടങ്ങുമ്പോൾ , ചീത്ത ഫലം പുറപ്പെടുവിക്കുന്ന നമ്മിലെ അവസ്ഥകളെ നീക്കി നമ്മെ ശക്തിപ്പെടുത്താൻ, ദൈവം പരിശുദ്ധാത്മാവിലൂടെ  ധാരാളമായി നമ്മിലേക്ക്‌ ചൊരിയുന്ന കൃപകൾക്കാവും. ചീത്തഫലങ്ങൾ പുറപ്പെടുവിക്കുന്നവയെ ജീവിതത്തിൽ നിന്നകറ്റി, നല്ല ഫലം പുറപ്പെടുവിക്കുന്നവരാകുന്നതിനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

നിങ്ങൾ വിട്ടുപോയത്