നിര്യാതനായി:- കണ്ണൂർ: തലശ്ശേരി അതിരൂപതാംഗവും ചെറുപുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ ഫാദർ ജോർജ്ജ് വണ്ടർകുന്നേൽ (57) അന്തരിച്ചു.

ഭൗതികശരീരം ഇന്ന് (03-06-2021- വ്യാഴം) രാത്രി 12. 30 ന് തലശ്ശേരി കത്തീഡ്രൽ പള്ളിയിൽ എത്തിച്ച് പൊതു ദർശനത്തിന് വെക്കുന്നതാണ്.

നാളെ (04-06-2021- വെള്ളി) രാവിലെ 06.15ന് കത്തീഡ്രൽ പള്ളിയിൽ വിശുദ്ധ കുർബാന നടത്തും. തുടർന്ന് 7.30 ന് ചെറുപുഴ പള്ളിയിലേക്ക് കൊണ്ടുപോകും.

രാവിലെ 09 മണി മുതൽ ഉച്ചയ്ക്ക് 12:00 മണി വരെ ചെറുപുഴ പള്ളിയിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും.

അവിടെനിന്ന് അച്ചന്റെ സ്വന്തം ഇടവകയായ ജയഗിരിയിലേക്ക് കൊണ്ടുപോകുന്നതാണ്.

ഒരുമണി മുതൽ ജയഗിരിയിൽ പൊതുദർശനത്തിന് അവസരം ഉണ്ടായിരിക്കും.

ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് മൃതസംസ്കാര കർമ്മങ്ങൾ ആരംഭിക്കും.

തലശ്ശേരി ഭാഗത്തുള്ളവർ രാവിലെ ഏഴരയ്ക്ക് മുമ്പ് കത്തീഡ്രൽ പള്ളിയിൽ വന്ന് അന്തിമോപചാരം അർപ്പിക്കണമെന്ന് രൂപതാ ആസ്ഥാനത്തു നിന്ന് അഭ്യർത്ഥിച്ചു.

കണ്ണൂർ ജില്ലയിലെ ഉദയഗിരി (ഇപ്പോൾ ജയഗിരി) ഇടവകയിൽ വണ്ടർകുന്നേൽ ജോസഫ് റോസമ്മ ദമ്പതികളുടെ മകനായി 1964 ഏപ്രിൽ 05-ന് ജനിച്ചു.

ഉദയഗിരി പ്രത്യാശ എൽ പി സ്കൂൾ,
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു പി സ്കൂൾ,
കാർത്തിക പൂരം ഗവ.ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തി.

1983-ൽ വൈദിക പരിശീലനത്തിനായി തലശ്ശേരി സെന്റ് ജോസഫ്സ് മൈനർ സെമിനാരിയിൽ ചേർന്നു.

കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്ക് സെമിനാരിയിൽ വൈദിക പരിശീലനം പൂർത്തിയാക്കിയ ശേഷം 1993 ഡിസംബർ 29-ന് ആർച്ച്ബിഷപ്പ് മാർ ജോർജ് വലിയമറ്റത്തിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

ചെമ്പേരി ഇടവകയിൽ അസി. വികാരിയായി ശുശ്രൂഷ ആരംഭിച്ചു.

പാലത്തിൻകടവ്, മംഗലാപുരം, പാണത്തൂർ, വിമലഗിരി, ഇരിട്ടി, ചെറുപുഴ ഇടവകകളിൽ വികാരിയായും തലശ്ശേരി മൈനർ സെമിനാരി ആദ്ധ്യാത്മിക പിതാവ്, വൈദിക വിദ്യാർത്ഥികളുടെ പരിശീലകൻ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചു.

2017 മെയ് മാസം മുതൽ ചെറുപുഴ സെന്റ് മേരീസ് ഫൊറോനാ ഇടവകയുടെ വികാരിയായി സേവനം ചെയ്തു വരികയായിരുന്നു.

പിതാവ്: പരേതനായ ജോസഫ് വണ്ടർകുന്നേൽ.

മാതാവ്: പരേതയായ റോസമ്മ പുല്ലൂരാംപാറ മുരിങ്ങയിൽ കുടുംബാംഗം.

സഹോദരങ്ങൾ: ജോയി, ആലീസ്, തങ്കച്ചൻ, അക്കാമ്മ, ടോമി, സാലി, ഷാജൻ, സി.നെസ്സി മരിയ (എസ് എസ് എം), ഫാ.തോമസ് (എം എസ് എഫ് എസ്).

നിങ്ങൾ വിട്ടുപോയത്