മാർപാപ്പ പ്രസം​ഗിക്കുമ്പോൾ ഹം​ഗേറിയൻ പ്രധാനമന്ത്രിയും രാജ്യത്തെ കത്തോലിക്കാ സഭാ നേതൃത്വവും വേദിയിലുണ്ടായിരുന്നു

എല്ലാവരോടും സാഹോദര്യ മനോഭാവം വെച്ചു പുലർത്താൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. എല്ലാവരെയും ചേർത്തു പിടിക്കണമെന്നാണ് ക്രൂശിത രൂപം നൽകുന്ന സന്ദേശമെന്ന് മാർപാപ്പ പറഞ്ഞു.

യൂറോപ്യൻ രാജ്യമായ ഹം​ഗറിയിൽ നടത്തിയ സന്ദർശനത്തിലാണ് മാർപാപ്പയുടെആഹ്വാനം. തീവ്ര ദേശീയ വാദിയും കുടിയേറ്റത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്ന ഹം​ഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഒർബന്റെ നയങ്ങൾക്കെതിരായാണ് മാർപാപ്പയുടെ പ്രസ്താവന. യൂറോപ്പിലെ ക്രിസ്ത്യാനികളുടെ സംരക്ഷകനെന്ന് സ്വയം അവകാശപ്പെടുന്ന വിക്ടർ ഒർബൻ ഹം​ഗേറിയിലേക്കുള്ള മുസ്ലിം കുടിയേറ്റത്തെ അതിശക്തമായി എതിർ‍ക്കുന്നയാളാണ്. ക്രിസ്തീയ മൂല്യങ്ങളെ ചേർത്തു നിർത്തുന്നതിനൊപ്പം തന്നെ ഉദാരമനോഭാവവും വെച്ചു പുലർത്തേണ്ടതുണ്ടെന്ന് മാർപാപ്പ ഹം​ഗറിയിൽ വെച്ച് പറഞ്ഞു.

“മതവിശ്വാസം ഈ രാഷ്ട്രത്തിന്റെ ജീവനാഡിയാണ്. രാജ്യത്തിന്റെ വേരുകളുമായി വല്ലാതെ ബന്ധപ്പെട്ടിരിക്കുന്നതാണത്. അതോടൊപ്പം തന്നെ ക്രൂശിത രൂപം അടിയുറച്ച് വിശ്വസിക്കാൻ മാത്രമല്ല എല്ലാവരെയും കൈനീട്ടി സ്വീകരിക്കാൻ കൂടിയാണ് പറയുന്നത്,” മാർപാപ്പ പറഞ്ഞു.

മാർപാപ്പ പ്രസം​ഗിക്കുമ്പോൾ ഹം​ഗേറിയൻ പ്രധാനമന്ത്രിയും രാജ്യത്തെ കത്തോലിക്കാ സഭാ നേതൃത്വവും വേദിയിലുണ്ടായിരുന്നു. രാജ്യത്തെ ക്രിസ്ത്യൻ- ജൂത മതനേതാക്കളുമായും മാർപാപ്പ സംസാരിച്ചു. യൂറോപ്പിൽ വീണ്ടും ഉയർന്നു വരുന്ന ജൂത വിരുദ്ധതയെ കരുതിയിരിക്കേണ്ടതുണ്ടെന്ന് മാർപാപ്പ പറഞ്ഞു.

നിങ്ങൾ വിട്ടുപോയത്