ജൂൺ 26 ഇന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം.
ലഹരിവസ്തുക്കൾ ആരോഗ്യത്തിന് ഹാനികരമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും അനേകം ആളുകളാണ് ഇന്ന് ലഹരിക്ക് അടിമകളായി മാറി കൊണ്ടിരിക്കുന്നത്.
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ലഹരിക്ക് അടിമപ്പെട്ട ഈനാശുവിന് അവന്റെ അമിതമായ മദ്യപാനവും പുകവലിയും മൂലം ജീവിതത്തിൽ വിലപ്പെട്ടതെല്ലാം നഷ്ടപ്പെടുന്നു.
വിദ്യാഭ്യാസം,കുടുംബം, പ്രിയപ്പെട്ടവർ അങ്ങനെ എല്ലാമെല്ലാം ഒടുവിൽ സകലതും നഷ്ടമായവന് സ്വന്തമായി ലഭിച്ചത് ഒന്നുമാത്രം.തന്റെ ജീവനെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ഒരു മാരകരോഗം.
ലഹരിയുടെ ഉപയോഗം കൊണ്ട് നഷ്ടങ്ങൾ അല്ലാതെ മറ്റൊന്നും ഈ ഭൂമിയിൽ ആർക്കും നേടാനാവില്ല എന്ന് വലിയ സന്ദേശമാണ് ഈ ചിത്രം സമൂഹത്തിനു നൽകുന്നത്.
ഇതിനോടകം നിരവധി അവാർഡുകൾ നേടിയ ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും തൊടുപുഴ,സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ സാബു ആരക്കുഴയാണ്.
ക്യാമറ എഡിറ്റിംഗ് മാർട്ടിൻ മിസ്റ്റ് തൊടുപുഴ.
നൂറു വയസുകാരനായ സാധു ഇട്ടിയവര എന്ന പ്രശസ്ത സാഹിത്യകാരനും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എല്ലാവരും ഈ ചിത്രം കാണുകയും ഷെയർ ചെയ്യുകയും ചെയ്യുമല്ലോ..
