പാല രൂപത കൂട്ടീക്കല്‍ മിഷന്
പ്രകൃതി ക്ഷോഭംമൂലം വീടും സ്ത്ഥലവും ജീവനോപാധികളും നഷ്ടപെട്ടവര്‍ക്ക് സഹായ ഹസ്തമായി പാല രൂപത ആവിഷ്ക്കരിച്ച കൂട്ടീക്കല്‍ മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഒന്‍പത് വീടുകളുടെ താക്കോല്‍ ദാനകര്‍മ്മവും , രാജു സ്ക്കറിയ പൊട്ടന്‍കുളം ദാനമായി നല്കിയ സ്ത്ഥലത്ത് നിര്‍മ്മാണം ആരംഭിയ്ക്കുന്ന ഏഴു വീടുകളുടെ ശിലാസ്ത്ഥാപനവും , ഒക്ടോബര്‍ 20-ാം തിയതി വൃാഴാഴ്ച രാവിലെ 10.30 ന് കൂട്ടീക്കല്‍ സെന്റ് ജോര്‍ജ്ജ് ഫൊറോന പള്ളി പാരീഷ് ഹാളില്‍ വച്ച് അഭിവന്ദൃ പാല രൂപത മെത്രാന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിര്‍വഹിക്കുന്നു .
പാല രൂപതയിലെ വിവിധ ഇടവകകളുടേയും സന്നൃാസ സഭകളുടേയും, കമലൃന്സഭയുടേയും വിവിധ ഭക്ത സംഘടനകളുടേയും സഹകരണത്താലാണ് കൂട്ടീക്കല്‍ മിഷന് സഭലമായത് .28 വീടുകള്‍ പുതിയതായി നിര്‍മ്മിച്ചും 54 വീടുകള്‍ പുനരുദ്ധരിച്ചും ആകെ 82 കുടുംബങ്ങള്‍ക്ക് വാസസ്ത്ഥലം ഒരുക്കാന്‍ പാല രൂപതയ്ക്ക് ഇതിനോടകം കഴിഞ്ഞു