എന്തിനാണ് ഇത്ര അസ്വസ്ഥത?

പാലാ രൂപത വലിയ കുടുംബങ്ങൾക്കായി പ്രഖ്യാപിച്ച കരുതൽ നടപടികൾ ചിലരെ നന്നായി അസ്വസ്ഥരാക്കുന്നുണ്ട്. കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ അടിസ്ഥാനപരമായി വിശ്വാസികളുടെ പണമുപയോഗിച്ച് നിർമിച്ചവയാണ്. വിശ്വാസി സമൂഹത്തിൻ്റെ ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾ നിർവഹിക്കുന്നതിനാണ് ആദ്യകാലങ്ങളിൽ സഭ ആശുപത്രികളും സ്കൂളുകളും തുടങ്ങിയത്. എന്നാൽ ഇവിടങ്ങളിലൊന്നും ആരുടെയും മതമോ ജാതിയോ നോക്കിയല്ല പ്രവേശനം നൽകിയതും, നൽകി കൊണ്ടിരിക്കുന്നതും. ഇങ്ങനെയൊക്കെ ചെയ്തിട്ടും നന്ദി കേടിൻ്റെയും അവഹേളനങ്ങളുടെയും അനുഭവങ്ങളാണ് ചുറ്റും കാണാൻ സാധിക്കുന്നത്.

സഭയുടെ സ്ഥാപനങ്ങളിൽ സഭയ്ക്ക് യോജ്യമെന്ന് തോന്നുന്നവർക്കൊക്കെ മുൻഗണനയും, ആനുകൂല്യങ്ങളും നൽകിയെന്നിരിക്കും. അതിന് വഴിയിൽക്കൂടി പോകുന്നവരൊക്കെ ഇടപെടേണ്ട കാര്യമുണ്ടന്ന് തോന്നുന്നില്ല. ഒരുത്തൻ്റെയും നികുതി പണം കൊണ്ടോ, ഉടായിപ്പ് ചാരിറ്റിക്കാരെപ്പോലെ പണം പിരിച്ചോ അല്ല സഭ സ്ഥാപനങ്ങൾ തുടങ്ങുന്നതും, വിശ്വാസികൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതും. അതു കൊണ്ട് തന്നെ പുറമേ നിന്നുള്ളവർക്കും അകത്ത് തന്നെ മറുതലിച്ച് നിൽക്കുന്നവരും ഇതിൽ ആകുലപ്പെടേണ്ട യാതൊരു കാര്യവുമില്ല.
സഭ വിശ്വാസികളുടെ കയ്യിൽ നിന്ന് വലിയ തോതിൽ പിരിവ് മേടിച്ചിട്ട് ആവശ്യഘട്ടങ്ങളിൽ അവരെ തിരിഞ്ഞ് നോക്കുകയോ പരിഗണിക്കുകയോ ചെയ്യാറില്ലെന്ന് വിലപിക്കുന്ന ക്രൈസ്തവ നാമധാരികളും കത്തോലിക്കാ ബുജികളുമാണ് തികച്ചും മാതൃകാപരമായ പദ്ധതികൾക്കെതിരെ വിമർശനങ്ങൾ തൊടുത്ത് വിടുന്നവർ. ബാക്കിയുള്ളവർ അത് ഏറ്റ് പിടിക്കുന്നവരാണ്. ഇതു പോലെയുള്ള നടപടികൾ വൈദികരും – അത്മായരും തമ്മിലുളള ബന്ധം ഊഷ്മളമാക്കുമെന്നും വിശ്വസികൾ സഭയോട് കൂടുതൽ കൂറ് കാണിക്കാൻ കാരണമാകുമെന്നും ദോഷൈകദൃക്കുകളായ ഇവർക്ക് മറ്റാരെക്കാൾ നന്നായി അറിയാം.എല്ലാം അങ്ങ് നന്നായി പോയാൽ ഒരിടത്തും കുറ്റം കണ്ട് പിടിക്കാൻ കഴിയില്ലല്ലോ എന്ന ഭയമായിരിക്കാം ഇവർക്ക്.ഇത്തരം ക്രിയാത്മകമായ പദ്ധതികൾ പൊളിറ്റിക്കൽ ഇസ്ലാമിന് ഭീഷണിയാണെന്ന് നന്നായി അറിയാവുന്ന തീവ്ര ഇസ്ല്ലാമിസ്റ്റുകളും നന്നായി ഉറഞ് തുള്ളുന്നുണ്ട്.
ചില ആളുകൾ നാല് കെട്ടുന്നതും അതുണ്ടാക്കുന്ന ജനസംഖ്യാ വർദ്ധനവും ആരെയും അസ്വസ്ഥപ്പെടുത്തിന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കണം.അത്തരം വിഷയങ്ങളിൽ സൗകര്യപൂർവമായ മൗനം അവലംബിക്കുന്നവർ ഒരു രൂപത പ്രഖ്യപിച്ച ചില പദ്ധതികളെ ഇത്രകണ്ട് വിമർശിക്കുന്നത് അത്ര നിഷ്ക്കളങ്കമല്ലെന്ന് ആർക്കാണ് മനസിലാകാത്തത്.ക്രിസ്ത്യാനിയുടെ കാര്യം വരുമ്പോൾ മാത്രം പൊങ്ങി വരുന്ന മതേതരത്വവും, ജനപ്പെരുപ്പത്തെ ചൊല്ലിയുള്ള അടിസ്ഥാന രഹിതമായ ഭയവും ഇരട്ടത്താപ്പ് തന്നെയാണ്.ശക്തമായ പ്രതികരണങ്ങളാണ് ആവശ്യം. അകത്തുള്ള കുറുക്കൻമാരും, പുറത്തുള്ള തത്പര കക്ഷികളും പരിഹാസങ്ങൾ വാരി വിതറുമ്പോൾ സഭയുടെ പക്ഷം പിടിക്കാനുളള ആർജവം നമ്മുക്കുണ്ടാകണം.

NB : ചില മത വിഭാഗങ്ങളിൽ നിന്ന് പെൺകുട്ടികളെ അടിച്ചോണ്ട് വന്നാൽ ഇത്ര ലക്ഷം രൂപ തരാമന്നോ ഒന്നും പാലാ രൂപത ഏതായാലും പറഞ്ഞിട്ടില്ല

Mathews Theniaplackal


മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

