കുറെ നാളുകളായി നമ്മുടെ നാട്ടിൽ LGBTQ+ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. അതിന്റെ ഏറ്റവും പുതിയ ശ്രമമാണ് കാതൽ എന്ന സിനിമ.
സ്വവർഗ ലൈംഗികതയാണ് ഇതിൽ ഒളിച്ചു കടത്തുന്ന ചിന്താധാര. ഇത്തരം ആശയപ്രചരണങ്ങൾ പലവിധത്തിൽ പ്രത്യക്ഷമായി കേരളസമൂഹത്തിൽ നടന്നുവരുന്നുണ്ട്.

ഉദാഹരണങ്ങൾ:
👉ക്യാമ്പസുകളിൽ ഉമ്മ വെക്കാനൊരു ദിനം
👉തെരുവുകളിൽ ചുംബന സമരം
👉നഗരങ്ങളിൽ പ്രൈഡ് മാർച്ച്

പിന്നിൽ ആരാണ്:
👉അത്യാധുനികർ എന്ന് സ്വയം സ്ഥാപിക്കാൻ ശ്രമിക്കുന്ന ചിന്തകർ, അനിയന്ത്രിത സ്വാതന്ത്ര്യ വക്താക്കൾ, നവ കേരള ശില്പികൾ എന്ന് അവകാശപ്പെടുന്ന നിരീശ്വര വാദവും കമ്മ്യൂണിസവും അടിത്തറ ആയി സ്വീകരിച്ചിട്ടുള്ള വിദ്യാർത്ഥി – യുവജന സംഘടനകൾ, ഒരു വിഭാഗം സാംസ്കാരിക സംഘടനകൾ,
👉LGBTQ+ അവകാശങ്ങൾക്ക് വേണ്ടി വലിയ ഫണ്ടിംഗ് സമാഹരിച്ച് ആഗോള തലത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ.

എന്താണ് ഇവരുടെ ലക്ഷ്യം:
👉സമൂഹം അംഗീകരിക്കുന്ന അടിസ്ഥാന ധാർമികത ചോദ്യം ചെയ്യുക.
👉ലൈംഗിക അരാജകത്വം വളർത്തുക, പ്രോത്സാഹിപ്പിക്കുക.
👉ഭാര്യ-ഭർത്താവ്, മാതാപിതാക്കൾ-മക്കൾ തുടങ്ങിയ കുടുംബ സങ്കൽപ്പങ്ങൾ തകർക്കുക.

LGBTQ+ ഇന്ത്യയിൽ നേരിട്ട തിരിച്ചടി എന്താണ്?
സ്വവർഗ്ഗ വിവാഹത്തെ നിയമാനുസൃതമാക്കാത്ത സുപ്രീം കോടതി നിലപാട്.

കത്തോലിക്കാ സഭയുടെ നിലപാട്:
സ്വവർഗ്ഗ അനുരാഗികളോട് കരുണ നിറഞ്ഞ സമീപനം സ്വീകരിക്കണം എന്ന് പഠിപ്പിക്കുമ്പോഴും,
സ്വവർഗ ലൈംഗീകത തെറ്റാണ്, പാപമാണ് എന്നതാണ് കത്തോലിക്കാ സഭയുടെ വ്യക്തമായ നിലപാട്.

കത്തോലിക്കർ സ്വീകരിക്കേണ്ട നയം:
ലൈംഗീക അരാജകത്വത്തിലേക്ക് നയിക്കുന്ന പ്രവർത്തനങ്ങളും ശൈലികളും സിവിൽ നിയമമനുസരിച്ച് അനുവദനീയമായി പ്രഖ്യാപിക്കപ്പെട്ടതാണെങ്കിൽ പോലും, കത്തോലിക്കാ ധാർമികത അവയെ അനുകൂലിക്കുന്നില്ല, ഗൗരവമായ തെറ്റുകളായി (പാപങ്ങളായി) അവയെ കാണുകയും ചെയ്യുന്നു.

അതേ സമയം തന്നെ നമ്മുടെ മതപരമായ ധാർമിക നിലപാടുകളുടെ അടിസ്ഥാനത്തിൽ സിവിൽ നിയമം നിർമ്മിക്കപ്പെടണം എന്ന് നിർബന്ധം പിടിക്കുന്നത് ബഹുസ്വരതയുടെ ഈ ആധുനിക ലോകത്ത് അഭികാമ്യമല്ല. സഭയുടെ നിലപാടുകൾ വിശ്വാസികൾ പിന്തുടരാൻ തക്ക അവബോധം നൽകുകയും, നമ്മുടെ ധാർമിക നിലപാടുകളുടെ യുക്തി പൊതു സമൂഹത്തിന് മനസ്സിലാക്കാൻ വേണ്ട ക്രമീകരണങ്ങൾ സ്വീകരിക്കുകയും ചെയ്യുക എന്നതാണ് കരണീയം.

LGBTQ+ സഭാ നിലപാടുകൾ വിശദമായി അറിയാൻ:

https://kcbcjagratha.com/Views_Readmore.aspx?news_id=32

നിങ്ങൾ വിട്ടുപോയത്