കൊച്ചി : സ്വവർഗഅനുരാഗികളുടെ ഒത്തുവാസത്തിന് കത്തോലിക്ക സഭ അംഗീകാരം നൽകിയെന്ന രീതിയിലുള്ള പ്രചരണം തെറ്റാണെന്നും ഇത്തരം
പ്രചരണത്തിൽ നിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്നും സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. സ്വവർഗഅനുരാഗികളോടുള്ള കരുണ വി ശ്വാസവ്യതിയാനമല്ല. വിവാഹമെന്നത് കത്തോലിക്കസഭയുടെ കാഴ്ചപ്പാടിൽ സ്ത്രിയും പുരുഷനുംതമ്മിലുള്ള ആജീവനാന്ത ഉടമ്പടിയും കുദാശയുമാണ്. അതിൽ മാറ്റം വരുത്തുവാൻ ആർക്കും സാധ്യമല്ലെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് അഭിപ്രായപ്പെട്ടു.
എല്ലാ വിഭാഗം മനുഷ്യരോടും സ്നേഹവും കരുതലും ഉണ്ടാകേണ്ടതും അവരോട് സുവിശേഷം അറിയിക്കേണ്ടതും എതൊരു വിശ്വാസിയുടെയും ഉത്തരവാതുത്വവും ബാധ്യതയുമാണ്. അതുകൊണ്ട് ഏതവസ്ഥയിലുള്ള വ്യക്തികളുടെ അനുതാപവും മാനസാന്തരവും പ്രതീക്ഷിക്കേണ്ടതും പ്രവർത്തിക്കേണ്ടതും ശുശ്രുഷകരുടെ ചുമതലയാണ്.
ഈ സാഹചര്യത്തിലാണ് ഒത്തുവസിക്കുന്ന സ്വവർഗാനുരാഗികളുടെ ആവശ്യപ്രകാരമുള്ള പ്രാർത്ഥനയെയും ആശിർവാദത്തെയും വീക്ഷിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു