കോട്ടയം .മരിയ സ്തുതികളും ഇടവക സമൂഹത്തിൻ്റെ പ്രാർഥനാ മജ്ഞരികളും ഉയർന്ന പാവന നിമിഷത്തിൽ പുതിയതായി നിര്‍മിച്ച ചിറ്റാര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ കൂദാശ നടന്നു. .
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സഹായ മെത്രന്‍ മാര്‍ ജേക്കബ് മുരിക്കന്‍ എന്നിവരുടെ കാര്‍മികത്വത്തിലായിരുന്നു ദൈവാലയ കൂദാശ തിരുകര്‍മങ്ങള്‍.
മോൺ.ജോസഫ് തടത്തിൽ, വികാരി ഫാ.മാത്യു പുന്നത്താനത്തു കുന്നേൽ, ഫാ.കുര്യാക്കോസ് വട്ട മുകളേൽ,ഫാ.തോമസ് പേഴുംകാട്ടിൽ എന്നിവർ സഹകാർമികരായിരുന്നു. ദൈവാലയത്തിൻ്റെ പ്രധാന വാതിലുകളും അൾത്താരയും ബലിവേദിയും മാമോദീസത്തൊട്ടിയും മാർ ജോസഫ് കല്ലറങ്ങാട്ട് മുറോൻ അഭിഷേകത്താൽ ആശിർവദിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി
തുടർന്ന് മാർ ജേക്കബ് മുരിക്കൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നടന്നു.
ജോസ് കെ.മാണി എംപി, മാണി സി.കാപ്പൻ എം എൽ എ, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ തുടങ്ങി രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
വികാരി ജനറാൾമാർ, ഫൊറോന വികാരിമാർ, വൈദികർ, സന്യസ്തർ തുടങ്ങി നൂറുകണക്കിനു വിശ്വാസികൾ തിരുകർമത്തിൽ പങ്കെടുത്തു.
ചടങ്ങിനു ശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.
ചിറ്റാര്‍-പേണ്ടാനംവയല്‍ ബൈപാസ് റോഡില്‍ പഴയ പളളിയുടെയും സെന്റ് ജോര്‍ജ് എല്‍പി സ്കൂളിന്റെയും ചിറ്റാര്‍ തോടിന്റെയും സമീപത്തായിട്ടാണ് പുതിയ ദേവാലയം. പതിനായിരം ചതുരശ്രയടിയില്‍ പൗരസ്ത്യ സുറിയാനി വാസ്തുകലാരീതിയിലാണ് പുതിയ ദേവാലയം നിര്‍മിച്ചിരിക്കുന്നത്. ആയിരം പേര്‍ക്ക് ഒരേ സമയം തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കും.
ഫാ. മാത്യു പുന്നത്താനത്തുകുന്നേല് കൈക്കാരൻമാരായസജി കുര്യത്ത്, തങ്കച്ചന് ചേലയ്ക്കൽ, ജയ്സൻ മുലക്കുന്നേൽ, ബിജു പുലിയുറുമ്പിൽ, മീഡിയാ കോർഡിനേറ്റർ ജിബിൻ കുര്യൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.