ചിന്ത് പ്രകാശനം ചെയ്തു

കൊച്ചി:
ജോ ചെഞ്ചേരിയുടെ ചിന്ത് എന്ന പുസ്തകം ബിനാലെ വേദിയിൽ പ്രശസ്ത ചിത്രകാരനും കൊച്ചി ബിനാലെ സ്ഥാപക പ്രസിഡന്റുമായ ബോസ് കൃഷ്ണമാചാരി പ്രകാശനം ചെയ്തു. സുപ്രസിദ്ധ ഡോക്യുമെന്ററി ഫോട്ടോഗ്രാഫർ ബിജു ഇബ്രാഹിം പുസ്തകം ഏറ്റുവാങ്ങി.

സമൂഹത്തിന്റെ സ്പന്ദനങ്ങളെ കാച്ചിക്കുറുക്കിയ ചിന്തുകളാക്കി ഇന്നിന്റെ വേഗത്തിനും സൗകര്യത്തിനും അനുസരിച്ചു വരയും കുറിയുമായി വേറിട്ട രീതിയിലാണ് ഈ പുസ്തകം ഡിസൈൻ ചെയ്തിരിക്കുന്നത്.

പ്രസാ ധകരായ ബുക്ക്‌സ് ഓഫ് പോളിഫണി തന്നെയാണ് ചിന്തിന്റെ വിതരണക്കാർ. ചടങ്ങിൽ ജോ ചെഞ്ചേരി, ചിന്തിന്റെ വരയും വിന്യാസവും നിർവഹിച്ച വർഗീസ് ജോർജ്, സൈജു നാഥ് (ബുക്ക്സ് ഓഫ് പോളിഫണി) എന്നിവർ സന്നിഹിതരായിരുന്നു.

നിങ്ങൾ വിട്ടുപോയത്